” മുടി കെട്ടി താ അമ്മേ ” ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ കുസൃതി നിറഞ്ഞ പുഞ്ചിരി മലയാളി ആരാധകരുടെ മനസ് കവരുന്നു , വീഡിയോ കാണാം

മലയാളി ആരധകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ദിലീപും കാവ്യയും .. മീശ മാധവൻ , കൊച്ചിരാജാവ് , ചന്ദ്രനുദിക്കുന്ന ദിക്കിൽ , തിളക്കം തുടങ്ങി ഹിറ്റ് ചിത്രങ്ങൾ മാത്രമായിരുന്നു ഈ താരജോഡികൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് .. തുടരെ തുടരെ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമാലോകത്തിനു സമ്മാനിച്ച ഇരുവരും ഭാഗ്യ ജോഡികൾ എന്ന പ്രേഷകരുടെ വിളിപ്പേരും സ്വന്തമാക്കി .. സിനിമാലോകത്ത് ഭാഗ്യജോഡികളായി തിളങ്ങിയ ഇരുവരും 2016 ൽ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. 2018 ൽ ഇരുവർക്കും കൂട്ടായി കുഞ്ഞു മഹാലക്ഷ്മിയും എത്തി . പിറന്നാൾ ദിനത്തിൽ കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു , പിന്നീട് താരപുത്രിയുടെ ചിത്രങ്ങൾ അധികം പുറത്തുവന്നിരുന്നില്ല .. വളരെ വിരളമായിട്ടാണ് താരപുത്രിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത് .ഇപ്പോഴിതാ കുട്ടിക്കുറുമ്പി മഹാലക്ഷ്മിയുടെ പുത്തൻ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ താരങ്ങമായി മാറിക്കൊണ്ടിരിക്കുന്നത്.

സംവിധയകാൻ അടൂർ ഗോപാലകൃഷ്ണന്റെ ജന്മദിനത്തിന് ആശംസയറിയിക്കാൻ നടി കുക്കു പരമേശ്വരൻ ഒരുക്കിയ സൂം മീറ്റിങിനിടെയാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും എത്തിയത്. അമ്മയോടും അച്ഛനോടുമൊപ്പം കുസൃതി കാട്ടി തുള്ളി ചാടി നടക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രെധ നേടിയിട്ടുണ്ട് .. ദിലീപും കാവ്യയും അടൂർ ഗോപാലകൃഷ്ണൻ സാറിനു ജന്മദിനാശംസകൾ നേരുമ്പോൾ കുട്ടി കുറുമ്പിയായി പാൽ പുഞ്ചിരിയുമായി ചെറിയ ചെറിയ വികൃതിയും കാണിച്ചുനടക്കുന്ന മഹാലക്ഷ്മിയെയും വിഡിയോയിൽ കാണാൻ സാധിക്കും ..ഇടക്ക് കാവ്യയോട് മുടി കെട്ടി തരാനും മഹാലക്ഷ്മി പറയുന്നുണ്ട് ..ഇതുവരെ താരപുത്രിയുടെ അധികം ചിത്രങ്ങൾ പുറത്തുവന്നിരുന്നില്ല അതുകൊണ്ട് തന്നെ കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വിഡിയോയിൽ നിന്നും സ്ക്രീൻഷോട്ടുകൾ എടുത്ത് ആരധകർ ഫാൻസ്‌ ഗ്രൂപ്പുകൾ പങ്കുവെക്കുന്നുണ്ട്. ഏറെ നാളായി കാണാനാഗ്രഹിക്കുന്ന മുഖമാണ് ഇതെന്നും , അമ്മയെപ്പോലെ തന്നെ സുന്ദരിയായിരിക്കുന്നു എന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ .സംവിധയകാൻ അടൂർ ഗോപാലകൃഷ്ണന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിക്കാൻ കുടുബ സമേതം എത്തിയതായിരുന്നു ദിലീപ് .ദിലീപിനെ കൂടാതെ നടി കുക്കു പരമേശ്വരൻ , മഞ്ജു പിള്ള തുടങ്ങിയവരും സൂം മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു .


വിവാഹ ശേഷം അഭിനയലോകത്തുനിന്നു താൽക്കാലികമായി വിട്ടുനിൽക്കുകയാണ് കാവ്യാ എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമാണ് . ഇടക്കിടക്ക് വിവാഹ വേദികളിലും ആഘോഷ പരിപാടികളിലും പ്രത്യക്ഷപെടുന്ന കാവ്യയുടെ ചിത്രങ്ങൾ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കുട്ടികുറുമ്പി മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. ഏറെ കാലത്തേ കാത്തിരിപ്പിനൊടുവിൽ താരപുത്രിയെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ദിലീപ് – കാവ്യാ ആരധകർ .സിനിമയിലെ താരജോഡികളായ ദിലീപും കാവ്യയും 2016 നവംബർ 25 നായിരുന്നു വിവാഹിതരായത് , 2018 ഒക്ടോബറിലായിരുന്നു സ്വകാര്യ ആശുപത്രിയിൽ കാവ്യാ മഹാലക്ഷ്മിക്ക് ജന്മം നൽകിയത് . മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞനുജത്തി കൂടി എത്തിയ സന്തോഷം ദിലീപ് തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

 

Articles You May Like

x