ലാലേട്ടൻ ആ സീനിൽ മുഴുവനായും വിവസ്ത്രനായിരുന്നു, ആ സീൻ ഉള്ളതുകൊണ്ട് പല നടിമാരും പിന്മാറിയിരുന്നു ; എന്നാൽ എനിക്ക് അതിൽ അഭിമാനമേ ഉള്ളൂ

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സിനിമയാണ് തന്മാത്ര. മലയാളികളുടെ മനസ്സിലേക്ക് ആയിരുന്നു രമേശൻ നായരും അയാളുടെ കുടുംബവും ചേക്കേറുന്നത്. അവസാനം രമേശൻ നായരുടെ സന്തോഷകരമായ കുടുംബം ചെമ്പില താളിലെ വെള്ളം പോലെ ഒഴുകി മറഞ്ഞതും പ്രേക്ഷകർ കണ്ടതാണ്. ആ ഒരു കാഴ്ച ഓരോ പ്രേക്ഷകന്റെയും കണ്ണിൽ നനവ് തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നു. തന്മാത്ര എന്ന സിനിമയിൽ മോഹൻലാലിനോടൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചത് ചിത്രത്തിലെ നായികയായി മീര വാസുദേവ് ആയിരുന്നു. സംവിധായകൻ ബ്ലെസി പോലും ഇത് സമ്മതിച്ച കാര്യമാണ്.

തന്മാത്രയിലൂടെ ശ്രദ്ധനേടിയ മീരാ വാസുദേവ് പിന്നീട് ഒട്ടു മിക്ക ചിത്രങ്ങളുടെയും ഭാഗമായി മാറിയെങ്കിലും, പതിയെ മിനിസ്ക്രീനിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന വിജയ പരമ്പരയായ കുടുംബവിളക്കിൽ പ്രധാന വേഷത്തിൽ തന്നെയാണ് മീര എത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി വിവിധ ഭാഷകളിലും മീരയ്ക്ക് അഭിനയിക്കുവാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ തന്മാത്രയിലെ മോഹൻലാലുമായി അടുത്തിടപഴകിയ അനുഭവത്തെക്കുറിച്ച് റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോൾ മീര തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

തന്മാത്രയുടെ കഥ ഒട്ടുമിക്ക നായികമാരും നിരസിച്ച കഥയായിരുന്നു. അതിന് കാരണം ചിത്രത്തിലെ രംഗങ്ങൾ ആയിരുന്നു. ചിത്രത്തിൽ ഒരു ഇന്റിമേറ്റ് രംഗമുണ്ട്. അതുകൊണ്ട് തന്നെയാണ് പല പ്രമുഖ നടിമാരും ഈ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം കാണിക്കാതിരുന്നത്. ചിത്രത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ ബ്ലസി സാർ എന്നോട് ആദ്യം പറഞ്ഞപ്പോൾ ആ രംഗത്തെക്കുറിച്ച് തന്നെയാണ് പറഞ്ഞത്. ഈ സിനിമ ചെയ്യാൻ എന്തെങ്കിലും തടസ്സമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചതായും മീര ഓർമിക്കുന്നുണ്ട്. അന്ന് ഒരു കാര്യം മാത്രമേ അദ്ദേഹത്തോട് ചോദിച്ചുള്ളൂ. സിനിമയിൽ അങ്ങനെയൊരു സീനിന്റെ ആവശ്യമെന്താണ് എന്ന്. അപ്പോൾ സാർ പറഞ്ഞത് സിനിമയുടെ വളരെയധികം പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഇതെന്ന്,

സിനിമയിൽ രമേശൻ നായരും അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള അടുപ്പം എത്രത്തോളമാണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട് അതുകൊണ്ടുതന്നെ ഈ സീൻ വേണമെന്ന് താൻ വാശിപിടിക്കുന്നത് എന്നും ബ്ലസി സർ പറഞ്ഞിരുന്നു. തന്നെക്കാൾ കൂടുതൽ ടെൻഷൻ ഉണ്ടായിരുന്നത് ലാലേട്ടൻ ആയിരുന്നുവെന്നും അദ്ദേഹം വളരെ ഭംഗിയായി തന്നെ ആ രംഗം ചെയ്തിരുന്നുവെന്നും മീര പറയുന്നുണ്ട്.

സീൻ ഷൂട്ട് ചെയ്യുന്നതിന് മുൻപ് തനിക്ക് അല്പം മറച്ചു കൊണ്ടാണ് ഷൂട്ട് ചെയ്തത്. എന്നാൽ ലാലേട്ടൻ ആ സീനിൽ മുഴുവനായും വിവസ്ത്രനായിരുന്നു. അങ്ങനെ ഒരു രംഗം ആരംഭിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹം എന്നോട് സോറി പറയുകയും ചെയ്തിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് അത്യാവശ്യമുള്ള ചിലർ കുറച്ച് ആളുകൾ മാത്രമായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് അതാണ് സുരക്ഷിതത്വം എന്നത് മുൻപേ പറഞ്ഞതായും മീര പറയുന്നുണ്ട്. ബ്ലസി സർ, അസോസിയേറ്റ് ക്യാമറാമാൻ, ലാലേട്ടൻ, അദ്ദേഹത്തിന്റെ മേക്കപ്പ് മാൻ, ഹെയർ സ്റ്റൈലിസ്റ്റ് അങ്ങനെ വളരെ കുറച്ചുപേർ മാത്രം ആയിരുന്നു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്.

Articles You May Like

x