‘മേരാ ഭാരത്, കാത്തിരിക്കാൻ വയ്യ’; ഭാരതം എന്ന പേരിന് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ

എന്റെ ഭാരതം, ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടൻ ഉണ്ണി മുകുന്ദൻ. എന്റെ ഭാരതം എന്നർത്ഥം വരുന്ന ‘ മേരാ ഭാരത് ‘ എന്ന ഉണ്ണി മുകുന്ദന്റെ കുറുപ്പിന് ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ അഭിനന്ദനവുമായി എത്തിയത്. മേരാ ഭാരത് ‘ എന്ന കുറിപ്പിനോടൊപ്പം ദേശീയപതാകയും ചേർത്തിട്ടുണ്ട്.

ജി20 അത്താഴവിരുന്നിന് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തിൽ ഇന്ത്യയുടെ രാഷ്‌ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്‌ട്രപതി എന്നാണ് പരാമർശിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു . അതിനു പിന്നാലെയാണ് ഭാരതം എന്ന പേര് ട്രെൻഡ് ആയി മാറിയത്.

നേരത്തെ അമിതാഭ് ബച്ചനും ‘ ഭാരത് മാതാ കീ ജയ് ‘ എന്ന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

Articles You May Like

x