ഞാൻ മരിക്കുമ്പോൾ വിമർശകർ എല്ലാം മാറ്റിപ്പറയും , അന്ന് മുകളിലിരുന്ന് കേട്ടോളം ; കണ്ണുനിറഞ്ഞു സുരേഷ് ഗോപി

മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ കിംങായി അറിയപ്പെടുന്ന ഏറെ ആരാധകരുള്ള നടനാണ് സുരേഷ് ഗോപി. ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി എത്തിയത്. കമ്മീഷണര്‍ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പര്‍ താരനിരയിലേയ്ക്ക് ഉയര്‍ന്നു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപി രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തല്പരനാണ് സുരേഷ് ഗോപി. സഹായമഭ്യര്‍ത്ഥിച്ച് തനിക്കു മുന്നിലെത്തുന്നവരെയും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെയും സഹായിക്കാന്‍ എന്നും മടികൂടാതെ മുന്നോട്ട് എത്താറുള്ള താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പു തന്നെ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് താരം. ആദ്യകാലങ്ങളില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത നിരവധി മത്സരാര്‍ത്ഥികള്‍ക്ക് അദ്ദേഹം സഹായം ചെയ്തിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. സുരേഷ് ഗോപി അഭിനയിച്ച കാവല്‍ എന്ന ചിത്രം അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പര്‍താര ചിത്രമാാണ് ‘കാവല്‍’. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് കാവല്‍ ആരാവണം, പെണ്‍കുട്ടിക്കും ആങ്ങളകുട്ടിക്കും സംരക്ഷണത്തിനായി എത്തുന്ന കാവല്‍ക്കാരനായി എത്തുന്ന തമ്പാന്റെ കഥയാണ് കാവലില്‍ പറയുന്നതെന്ന് അദ്ദേഹം പറയുന്നു.

തന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. ഏറെ വേദനിപ്പിച്ച അനുഭവങ്ങള്‍ നിറകണ്ണുകളോടെ അദ്ദേഹം തുറന്നുപറഞ്ഞത്. ആരാണ് ഇത്തരത്തില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന ചിത്ത്രതിന്റെ ഷൂട്ടിംങ് സെപ്റ്റംബറില്‍ ആരംഭിക്കാനിരിക്കെ തന്റെ വീട്ടില്‍ ഒരു സന്ദര്‍ശകന്‍ വന്നു. ആ സന്ദര്‍ശകന്റെ സംഭാഷണത്തില്‍ തനിക്ക് അതിയായ ദുംഖം വന്നപ്പോള്‍ അനൂപ് സത്യനെ ഫോണ്‍ ചെയ്ത് വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞു. ഞാന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്‌തെന്നും വരില്ലെന്നും പറഞ്ഞു. അനൂപ് അപ്പോള്‍ എന്നോട് പറയുകയുണ്ടായി ”ഒരു വര്‍ഷം ഞാന്‍ ശോഭനയുടെ ഡേറ്റ് കിട്ടാനായി കാത്തിരുന്നു. ഇനി സുരേഷ് ഗോപി അഭിനയിക്കില്ലെങ്കില്‍ ചിത്രം ഉപേക്ഷിക്കുകയാണ് ”. അത് കേട്ടപ്പോള്‍ തനിക്ക് വാശിയായെന്നും അങ്ങനെ ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. തനിക്ക് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് അഡ്വാന്‍സ് തന്നത് വെറും പതിനായിരം രൂപയാണ്. അത് തന്നത് അനൂപ് സത്യനാണ്. സിനിമയുടെ ആദ്യത്തെ പെയ്‌മെന്റ് വരുന്നത് ആദ്യത്തെ രണ്ടു മൂന്ന് പാക്ക് ഡേറ്റ് അഭിനയിച്ച് കഴിഞ്ഞതിന് ശേഷമാണ്.

സല്യൂട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. കാക്കിയോട് എനിക്ക് ഭ്രമമാണ്. പക്ഷേ ഡ്യൂട്ടി ചെയ്യേണ്ട സമയത്ത് അത് ചെയ്യണം. ജനങ്ങളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനായിരുന്നു പോയത്. കാശുകൊടുത്ത് മരം മുറിച്ചിട്ടത് ഫോറസ്റ്റുകാര്‍ക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. അപ്പോള്‍ ഞാന്‍ ഇവിടെ പോലീസുകരൊന്നും ഇല്ലേ എന്ന് ചോദിച്ചു. ഞാന്‍ ഒരു എംപിയാണ് ഒരു സല്യൂട്ട് ആവാം, എന്ന് പറഞ്ഞാല്‍ എന്നെ സല്യൂട്ട് ചെയ്യണമെന്നല്ല ഉദ്ദേശിച്ചത്. മാധ്യമങ്ങള്‍ അവരുടെ ഇങ്കിതത്തിന് ഞാന്‍ പറഞ്ഞതിനെ വളച്ചൊടിച്ച് വാര്‍ത്തയാക്കി. തന്നെ അനാവശ്യമായി വിമര്‍ശിക്കുന്നവരില്‍ പലരും താല്‍ക്കാലിക സൗകര്യത്തിനുവേണ്ടി ചെയ്യുന്നവരാണെന്നും പറുന്നു.

ഇപ്പോള്‍ വിമര്‍ശിക്കുന്നവരില്‍ പലരും താന്‍ മരിച്ചാല്‍ അതെല്ലാം മാറ്റിപ്പറയുമെന്നും അന്ന് അവര്‍ തന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അപ്പോള്‍ അതെല്ലാം മുകളിലിരുന്ന് ഞാന് കേട്ടോളാമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പെട്ടെന്ന് മുളച്ചുവന്ന ഒരു രാഷ്ട്രീയക്കാരനല്ല. എല്ലാ പാര്‍ട്ടിയിലെ നേതാക്കള്‍ക്കുവേണ്ടിയും സാമൂഹ്യവിഷയങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുരേഷ് ഗേപി കൂട്ടിച്ചേര്‍ത്തു.

 

Articles You May Like

x