അച്ഛൻ ആളുകളെ പല രീതിയിൽ സഹായിക്കുന്നത് കണ്ട് വളർന്നത് കൊണ്ട് തന്നെ ഞാനും അനിയത്തിയുമെല്ലാം പലരെയും സഹായിക്കാറുണ്ട്, അമ്മയെ അവർ കരയിപ്പിച്ചിട്ടുണ്ട്, വീട്ടിൽ സ്ട്രോങ്ങായ ആൾ ഭാ​ഗ്യ; കുടുംബത്തെക്കുറിച്ച് ഗോകുൽ സുരേഷ്

മലയാള സിനിമാ രം​ഗത്ത് ശ്രദ്ധേയ സിനിമകളിലൂടെ ജനസ്വീകാര്യത നേടി വരികയാണ് ​ഗോകുൽ സുരേഷ്. സുരേഷ് ​ഗോപിയുടെ മകനാണെങ്കിലും താരപുത്രന്റെ പ്രിവിലേജുകളിലൂടെയല്ല ​ഗോകുലിന്റെ കരിയർ ​ഗ്രാഫ് മുന്നോട്ട് പോകുന്നത്. ഉയർച്ചകൾക്കൊപ്പം താഴ്ചകളും കരിയറിൽ ​ഗോകുൽ സുരേഷിന് ഉണ്ടായിട്ടുണ്ട്. കിം​ഗ് ഓഫ് കൊത്തയാണ് ​ഗോകുൽ സുരേഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ദുൽഖർ സൽമാൻ നായകനായ സിനിമയിൽ ​

മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിൽ ​ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുടുംബത്തെക്കുറിച്ചും കരിയറിലെ അനുഭവങ്ങളെക്കുറിച്ചും നടൻ സംസാരിച്ചു. എന്നോട് നല്ല രീതിയിൽ പെരുമാറിയാൽ അവരോട് മോശമായി പെരുമാറേണ്ട കാര്യമില്ല. മോശം സാഹചര്യത്തിൽ എന്നെ കണ്ടാൽ അയ്യോ, ഇങ്ങനെയാണോ പുള്ളി എന്നും തോന്നാം. സ്കൂളിൽ പലപ്പോഴും ടീച്ചർമാരെ എതിർത്തിരുന്നെന്നും ​ഗോകുൽ സുരേഷ് പറയുന്നു.

ടീച്ചർമാർ വിളിപ്പിക്കുമ്പോൾ അച്ഛൻ വരില്ല. അമ്മ വരും. അമ്മ ചിലപ്പോൾ കരയും. കുറേ ടീച്ചേഴ്സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ ആ ടീച്ചർമാർ കുഞ്ഞുങ്ങളെ ടോർച്ചർ ചെയ്യുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ക്ലാസ്മേറ്റ്സിനെ അനാവശ്യമായി ശിക്ഷിച്ചാൽ അവരുടെ കാര്യത്തിൽ ഇടപെടുമായിരുന്നു. വീട്ടിൽ വളരെ സ്ടോങ്ങായ നിൽക്കുന്ന ആൾ അനിയത്തി ഭാ​ഗ്യയാണെന്നും ​ഗോകുൽ സുരേഷ് വ്യക്തമാക്കി.

തുല്യതയ്ക്ക് വേണ്ടി സംസാരിക്കും. അച്ഛനിലും അമ്മയിലും തുല്യത കണ്ടില്ലെങ്കിലും അവൾ വഴക്കുണ്ടാക്കും. അച്ഛനോ അമ്മയോ ഇങ്ങനെ വളരണമെന്നാെന്നും പറ‍ഞ്ഞിട്ടില്ല. നിങ്ങളുടെ തെറ്റുകൾ കണ്ട് പിടിച്ച് തിരുത്തണം എന്നാണ് പറഞ്ഞത്. പഠനകാര്യത്തിൽ അവർ ഇതുവരെ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ​ഗോകുൽ സുരേഷ് ഓർത്തു. മാധവ്, ഭാവ്നി, ഭാ​ഗ്യ എന്നീ മൂന്ന് സഹോദരങ്ങളാണ് ​ഗോകുൽ സുരേഷിനുള്ളത്.

താൻ പോലും അറിയാതെ അക്കൗണ്ടിൽ നിന്നും പണമെടുത്ത് മറ്റുള്ളവരെ മക്കൾ സഹായിക്കാറുണ്ടെന്ന് അടുത്തിടെ സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനും ​ഗോകുൽ സുരേഷ് മറുപടി നൽകി. ‍താനും അനിയത്തിയുമെല്ലാം സഹായിക്കാറുണ്ട്. അച്ഛനോട് പറയാറില്ലെങ്കിലും അമ്മയോട് പറയാറുണ്ടെന്നും നടൻ വ്യക്തമാക്കി.

Articles You May Like

x