ഒടുവിൽ ആ വാർത്ത സ്ഥിരീകരിച്ചു കാളിദാസ് ജയറാം ; വിവാഹം ഉടനേ ഉണ്ടാകുമോ എന്ന് ആരാധകർ

മലയാളത്തിന്റെ ജനപ്രിയ നായകനായ ജയറാമിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്. ഈ താര കുടുംബത്തെ നെഞ്ചിലേറ്റിയതാണ് മലയാളി പ്രേക്ഷകർ. ജയറാമും പാർവ്വതിയും പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ്. വിവാഹത്തിന് ശേഷം പാർവതി സിനിമയിൽ തിരിച്ചു വന്നില്ല. ജയറാം സിനിമകളിൽ സജീവമാണ്. അച്ഛനമ്മമാരുടെ അതേ അഭിനയ മികവുമായി അവരുടെ മക്കളും സിനിമകളിൽ എത്താറുണ്ട്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും മോഹൻ ലാലിന്റെ മകൻ പ്രണവും അച്ഛന് പിന്നാലെ സിനിമകളിൽ എത്തിയവരാണ്. അതുപോലെ തന്നെ ജയറാമിന്റെ മകൻ കാളിദാസും സിനിമകളിൽ തിരിച്ചെത്തി.

 

സിനിമകളിൽ ബാലത്താരമായി പ്രത്യക്ഷപ്പെട്ട കാളിദാസ് ജയറാം വർഷങ്ങൾക്ക് ശേഷമാണ് സിനിമകളിൽ തിരിച്ചെത്തിയത്. കാളിദാസന്റെ പൂമരം എന്ന ചിത്രം ഗംഭീരമായിരുന്നു. കാളിദാസനെയും പൂമരത്തെയും ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കാളിദാസന്റെ രണ്ടാം വരവോട് കൂടി ഈ താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്. പൊതു വേദികളിലും സമൂഹ മാധ്യമങ്ങളിലും മറ്റു പരിപാടികളിലും ഈ താര കുടുംബം പ്രത്യക്ഷപ്പെടാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെയേറെ ആക്റ്റീവ് ആണ് കാളിദാസും മാളവികയും.

 

തിരുവോണ ദിനത്തിൽ കാളിദാസ് പങ്കുവെച്ച തന്റെ കുടുംബ ചിത്രം ശ്രദ്ധേയമായിരുന്നു. അച്ഛൻ ജയറാമും അമ്മ പാർവ്വതിയും സഹോദരി മാളവികയും ചിത്രത്തിലുണ്ട്. എന്നാൽ ചിത്രത്തിലെ ഒരു പുതിയ അതിഥി ഉണ്ടായിരുന്നു. കാളിദാസിനോട് ചേർന്നിരിക്കുകയായിരുന്നു ആ പെൺകുട്ടി. ആരാണ് ആ പെൺകുട്ടി എന്നറിയാൻ ആയിരുന്നു ആരാധകർക്ക് തിടുക്കമായത്. കാളിയുടെ കാമുകിയാണോ ഈ പെൺകുട്ടി എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരാണ് ചിത്രത്തിൽ എന്ന് ആദ്യമേ ആരാധകർക്ക് വ്യക്തമായി.

 

ഇപ്പോഴിതാ തരിണിയുടെ കൂടെയുള്ള പുതിയ ചിത്രവുമായി കാളിദാസ് വീണ്ടും എത്തിയിരിക്കുകയാണ്. ദുബായിൽ നിന്നുമുള്ള പ്രണയ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. തരിണിയെ ചേർത്തുപിടിച്ചിരിക്കുന്ന കാളിദാസിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. രണ്ടുപേരും കാറിന്റെ മുകളിൽ ഇരുന്ന് ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിനു പോസ് ചെയ്തത്.

ഈ പ്രണയ ചിത്രം പുറത്തു വന്നതോടുകൂടി കാളിയുടെ കാമുകിയാണ് തരിണി എന്ന് ആരാധകർക്ക് മനസിലായി. ചിത്രത്തിനു നേരെ നിരവധി പേർ കമ്മെന്റുകളുമായി എത്തി. മാളവിക ജയറാം, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങിയവർ പ്രതികരിച്ചു. ഹലോ ഹബീബീസ് എന്നാണ് മാളവിക കമെന്റിട്ടത്. ‘എന്റേത്’ എന്ന് പാർവതി ജയറാമും കമന്റ്‌ ചെയ്തിട്ടുണ്ട്.
ക്യൂട്ട് റൊമാന്റിക് കപ്പിള്‍ എന്ന് പറഞ്ഞ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Articles You May Like

x