ഒടുവിൽ പ്രണയ സാഫല്യം, കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, വധു തരിണി കലിംഗരായർ

സിനിമാതാരവും ജയറാമിന്റെ മകനുമായ കാളിദാസനും മോഡലായ തരിണി കലിംഗരുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ. മോതിരം കൈമാറുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി പുറത്തു വന്നത്. തമിഴ് ആചാര പ്രകാരമുള്ള വിവാഹ നിശ്ചയമാണ് നടന്നത് എന്ന് ദൃശ്യങ്ങളിൽ കാണാം.

ചടങ്ങിൽ ജയറാമും പാർവതിയും മകൾ മാളവിക ജയറാമും ഉണ്ട്. ബേബി പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ബേബി പിങ്ക് നിറത്തിലുള്ള മുണ്ടും ഡിസൈനർ ജുബ്ബയുമാണ് കാളിദാസിന്റെ വേഷം. ഇതേ കളറിൽ ഉള്ള ലെഹങ്കയാണ്‌ തരിണി അണിഞ്ഞിരിക്കുന്നത്. മിതമായ ആഭരണങ്ങളും മേക്കപ്പുമായി സുന്ദരിയായാണ് തരിണി എത്തിയിരിക്കുന്നത്.

ഇരുവരുടെയും പ്രണയവും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ജയറാം, പാർവ്വതി, മാളവിക എന്നിവരെയും തരിണിക്കും കാളിദാസിനും ഒപ്പം വേദിയിൽ കാണാം. തരിണിയെ വിവാഹം കഴിക്കാൻ പോകുന്നതിനെ കുറിച്ച് കാളിദാസൻ ഇതിനുമുൻപും ഒരു വേദിയിൽ പറഞ്ഞിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റ് പരിപാടിയുടെ പ്രമോ വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ ഉണ്ടായത്. ഷി തമിഴ് നക്ഷത്രം അവാർഡ് നിശയിൽ ബെസ്റ്റ് ഫാഷൻ മോഡലിനുള്ള അവാർഡ് തരിണിക്കായിരുന്നു.

Articles You May Like

x