പലർക്കും ദിലീപിനോട് ശത്രുതയുണ്ട്, അതുകൊണ്ട് മാത്രം ഒരാൾ ജയിലിൽ കിടക്കട്ടെ എന്ന് പറയുന്നു, ഒരു രൂപ പോലും ദിലീപ് തനിക്ക് തന്നിട്ടില്ല, തന്നിരുന്നെങ്കിൽ ഞാൻ വാടക വീട്ടിൽ കിടക്കില്ലല്ലോ: മഹേഷ് പത്മനാഭൻ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ജനശ്രദ്ധ നേടിയ നടനാണ് മഹേഷ് പത്മനാഭൻ.ഇപ്പോൾ ഇതാ നടൻ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടനെ പിന്തുണച്ച് കൊണ്ട് ശക്തമായി രം​ഗത്ത് വന്നിരിക്കുകയാണ് മഹേഷ് പത്മനാഭൻ.നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് വാദിച്ച് കൊണ്ട് നിരവധി ചാനൽ ചർച്ചകളിൽ ഇദ്ദേഹം പങ്കെടുത്തു. ഇതിന്റെ പേരിൽ വ്യാപക വിമർശനവും മഹേഷ് പത്മനാഭന് കേൾക്കേണ്ടി വന്നു. ഇപ്പോഴിതാ ദിലീപിനെ അനുകൂലിച്ച് വീണ്ടും രം​ഗത്ത് വന്നിരിക്കുകയാണ് മഹേഷ് പത്മനാഭൻ. ഡബ്ല്യുസിസി സംഘടനയിലെ ചിലർക്ക് ദിലീപിനോട് ശത്രുതയുണ്ടെന്ന് മഹേഷ് പത്മനാഭൻ പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,സംഘടനയുടെ രൂപീകരണത്തോട് ഞാൻ വിയോജിക്കുന്നില്ല. അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിനോടൊന്നും എനിക്ക് യാതൊരു എതിർപ്പും ഇല്ല. അവർ ദിലീപിനെതിരെ സംസാരിക്കുമ്പോഴേ എതിർപ്പുള്ളൂ. അതിൽ പലർക്കും ദിലീപിനോട് ശത്രുതയുണ്ട്.

പല സിനിമകളിൽ നിന്നും അവരെ മാറ്റിയെന്ന തോന്നലുണ്ട്. അതുകൊണ്ട് മാത്രം ഒരാൾ ജയിലിൽ കിടക്കട്ടെ എന്ന് പറയുന്നതിനോടാണ് എനിക്ക് വിയോജിപ്പ്.നന്മയുടെ പ്രതീകമാണെന്നൊന്നും ഞാൻ പറയുന്നില്ല. സിനിമ നന്നാക്കാനും അഭിനയിക്കുന്ന സാഹചര്യം നന്നാക്കാനും ഇഷ്ടമുള്ളവരോടൊപ്പം മാത്രമേ വർക്ക് ചെയ്തിട്ടുണ്ടാകൂ. അമ്മയിൽ നിന്ന് കൊണ്ട് ഇലക്ഷനിൽ മത്സരിച്ച് ഓരോ സ്ഥാനങ്ങൾ നേടി നിങ്ങൾ പോരാടൂ എന്നാണ് താൻ അവരോട് പറഞ്ഞതെന്നും മഹേഷ് പറയുന്നുണ്ട്.മറ്റൊന്ന് ദിലീപിന്റെ പേരിൽ ഞാൻ ക്രൂശിക്കപ്പെട്ടു. ദിലീപിന്റെ കൈയിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയെന്നും നടന്റെ സിനിമകളിൽ എനിക്ക് അവസരങ്ങൾ തന്നി‌ട്ടുണ്ടെന്നും ചിലർ പറഞ്ഞ് നടന്നു. ഒരു രൂപ പോലും ദിലീപ് തനിക്ക് തന്നിട്ടില്ല. തന്നിരുന്നെങ്കിൽ ഞാൻ വാടക വീട്ടിൽ കിടക്കില്ലല്ലോയെന്നും മഹേഷ് ചോദിച്ചു. ദിലീപിന് വേണ്ടി സംസാരിച്ചതോടെ തന്നെ സിനിമാ രം​ഗത്ത് നിന്ന് മാറ്റി നിർത്തിയ സാഹചര്യം ഉണ്ടായെന്നും മഹേഷ് ആരോപിച്ചു.

അതെ സമയം അദ്ദേഹം പറഞ മറ്റൊരു കാര്യം ഇതാണ്,മുമ്പ് സിനിമാ രം​ഗത്ത് കോക്കസ് ഇല്ലായിരുന്നു. മമ്മൂക്കയും ലാൽ സാറും ഒരുമിച്ച് 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരും പിന്നീട് മാറി സിനിമകൾ ചെയ്യാൻ കാരണം അത്രയും കൂടുതൽ സിനിമകൾ ഉണ്ടാകട്ടെയെന്ന് കരുതിയാണ്. അവർ തമ്മിൽ പിന്നീട് ആരോ​ഗ്യകരമായ മത്സരം ആയിരുന്നെന്നും മഹേഷ് പറയുന്നുണ്ട്.

Articles You May Like

x