ഒരു ചെറിയ നോട്ടം പോലും മീനാക്ഷിയെ വേദനിപ്പിക്കുമായിരുന്നു; ജീവിതത്തിൽ മറച്ചുവെച്ചതെല്ലാം തുറന്നു പറഞ്ഞു കൊണ്ട് ദിലീപും കാവ്യാമാധവനും

മലയാളത്തിലെ ജനപ്രിയ നടൻ ദിലീപിൻറെ വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ആഘോഷിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് വീണ്ടും വിവാദത്തിലേക്ക് മുറുകുകയാണ്. സംവിധായകൻ ജയചന്ദ്രന്റ വാക്കുകളാണ് ഇപ്പോൾ ദിലീപിനെ ചർച്ചകളിലേക്ക് വലിച്ചിഴച്ചത് ,പല സത്യങ്ങളും ആണ് അദ്ദേഹം അഭിമുഖത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതിനുപിന്നാലെയാണ് വനിതാ മാഗസിനിലൂടെ ദിലീപിൻറെ കുടുംബചിത്രം കവർപേജ് ആയി പുറത്തു വന്ന ന് അതുമായി ബന്ധപ്പെട്ട നിരവധി ട്രൊളുകളും ചർച്ചകളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. കുടുംബത്തെയും പരസ്യമായി അവഹേളിച്ചു കൊണ്ടായിരുന്നു നിരവധി വാർത്തകളും വിവാദങ്ങളും വന്നത്.

ഇപ്പോഴത്തെ വനിതാ മാഗസിൻ അഭിമുഖത്തിലെ ചില ഉള്ളടക്കങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, ദിലീപും കാവ്യയും മകൾ മഹാലക്ഷ്മിയെ കുറിച്ചും മീനാക്ഷിയെ കുറിച്ചും പറയുന്ന കാര്യങ്ങളാണ് വാർത്തകളിൽ ഇടം നേടുന്നത്.നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മൊഴികളുടെ യും തെളിവിന്റെയും അടിസ്ഥാനത്തിൽ ദിലീപ് റിമാൻഡിലായിരുന്നു ഈ സമയത്ത് മീനാക്ഷി പ്ലസ്ടുവിൽ പഠിക്കുകയായിരുന്നു, ഏതൊരു കൗമാരക്കാരെയും സംബന്ധിച്ച് വളരെ പെട്ടെന്ന് മാനസികമായി തളരുന്ന ഒരു പ്രായമാണിത്, അന്ന് മീനാക്ഷി സ്കൂളിൽ പോയതും എല്ലാം വളരെ വേദനകൾ സഹിച്ചുകൊണ്ട് ആയിരുന്നു. പക്ഷെ സ്കൂൾ അധികൃതരും വിദ്യാർഥികളും എല്ലാവരും വളരെ സപ്പോർട്ട് ആയിരുന്നു, അതുകൊണ്ട് തന്നെ അവൾക്ക് മികവുറ്റ വിജയത്തോടുകൂടി തന്നെ പ്ലസ് ടു പൂർത്തിയാക്കാൻ സാധിച്ചു

ഇപ്പോൾ മെഡിസിൻ പഠിക്കുന്ന മീനാക്ഷി ജീവിതത്തെ വലിയ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത് .മഹാലക്ഷ്മിയെകുറിച്ച് പറയുകയാണെങ്കിൽ അവൾ വീട്ടിലെ ഏറ്റവും വലിയ കുറുമ്പി ആണെന്നും ‘ ദിലീപ് പറഞ്ഞാൽ മാത്രം അനുസരിക്കുന്ന ഒരു കുട്ടിയാണെന്നും താരം വ്യക്തമാക്കി.ദിലീപ് എന്തുപറഞ്ഞാലും അത് അനുസരിക്കാൻ ഉണ്ടെന്നും കാവ്യ പറയുന്നു. മാമാട്ടിക്ക് ഇടതൂർന്ന നീണ്ടമുടി കൾ ആണുള്ളത്, അത് മുറിച്ചു കളയാൻ കുറച്ചുസമയം കൂടി കാലമെടുക്കും ,ഇടയ്ക്കിടയ്ക്ക് മുറിക്കണം എന്ന് പറഞ്ഞു വാശി പിടിക്കാറുണ്ട് ,അപ്പോഴൊക്കെ ഓരോ കാര്യങ്ങൾ പറഞ്ഞു അവളെ സമാധാനിപ്പിക്കാറാണ് പതിവ് ,ചെറിയ കുട്ടി ആണെങ്കിലും വലിയ വലിയ കാര്യങ്ങളാണ് ചില സമയങ്ങളിൽ അവളുടെ വായിൽ നിന്നും വരാറ്, ചിലതൊക്കെ കേട്ടാൽ നമുക്ക് പൊട്ടിച്ചിരിക്കാൻ ആവും എന്നും കാവ്യ പറയുന്നു.

വിവാഹത്തിനു ശേഷം കാവ്യ മാധവൻ അഭിനയരംഗത്തേക്ക് തിരിഞ്ഞിട്ടില്ല അതിനുമുമ്പ് ലക്ഷ്യ എന്ന ഒരു വസ്ത്ര വിപണന ബ്രാൻഡിങ് സ്വന്തമായുണ്ടായിരുന്നു, വിവാഹത്തിനുശേഷം ബിസിനസ് ഒക്കെ മറന്നു തുടങ്ങുകയായിരുന്നു. കഴിഞ്ഞ് വനിതാ മാഗസിൻ കവർ ചിത്രത്തിൽ ദിലീപും കാവ്യയും എല്ലാം ഒരുങ്ങിയതു ലക്ഷ്യയുടെ വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ടായിരുന്നു.അതേസമയം ദിലീപ് പലകാര്യങ്ങളെക്കുറിച്ചും അഭിമുഖത്തിലൂടെ മനസ്സു തുറന്നിട്ടുണ്ട്. മാഗസിൻ പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു ആരാധകരുംകാവ്യാ മാധവൻറെ തിരിച്ചുവരവിനെക്കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ അതിനെപ്പറ്റി ഒന്നും തങ്ങൾ ഇരുവരും സംസാരിച്ചിട്ടില്ല .സമയമാകുമ്പോൾ എല്ലാം പ്രേക്ഷകരെ അറിയിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം കേശു ഈ വീടിൻറെ നാഥൻ ആയിരുന്നു ,സംവിധാനം ചെയ്തത് നാദിർഷയാണ്. ഉർവശി അനുശ്രീ തുടങ്ങി നിരവധി കഥാപാത്രങ്ങൾ ആയിരുന്നു ചിത്രത്തിൽ അണിനിരന്നത്

Articles You May Like

x