ചെറു പ്രായത്തിൽ തന്നെ കാവ്യയും ദിലീപും മകൾ മഹാലക്ഷ്‌മിയെ പഠിപ്പിച്ച കാര്യങ്ങൾ കണ്ടോ; വൈറലായി മഹാലക്ഷ്‌മിയുടെ വാക്കുകൾ വീഡിയോ കാണാം

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. പതിനാറുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2014-ല്‍ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും ദിലീപ് നിയമപരമായി വേര്‍പ്പെടുത്തി. തുടര്‍ന്ന് ദിലീപ് 2016 നവംബര്‍ 25-ന് കാവ്യാ മാധവനെ വിവാഹം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.

ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത്. ഇവരെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ട്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയുടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്. അടുത്തിടെ വിജയദശമി ദിനത്തില്‍ അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങല്‍ വൈറലായിരുന്നു. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്.

ഒരു ചിത്രം കൂടി ദീലീപ് പങ്കുവെച്ചിരുന്നു. അതില്‍ മീനാക്ഷിയുടെ നെഞ്ചില്‍ ചാഞ്ഞ് കിടക്കുന്ന മഹാലക്ഷ്മിയെ കാണാം. അന്ന് അനേകം ആളുകളാണ് മഹാലക്ഷ്മിയ്ക്ക് നന്മകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നാണ് മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ മീനാക്ഷി സമൂഹ മാധ്യമങ്ങളില്‍ പങ്കുവചിരുന്നു.

കഴിഞ്ഞ ദിവസം ദിലീപും കാവ്യമാധവനും ദുബായില്‍ എത്തിയ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ദിലീപും കാവ്യയും മഹാലക്ഷ്മിയും ദുബായിലെ ‘ദേ പുട്ട്’ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു. നാദിര്‍ഷയ്ക്കൊപ്പം ഒരു സ്റ്റേജ് ഷോയില്‍ നില്‍ക്കുന്ന ദിലീപിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. യുഎഇ സുവര്‍ണ ജൂബിലി ദേശീയദിനം യുബിഎല്‍ – മാസ്‌ക സംയുക്തമായാണ് ആഘോഷിച്ചത്. ലൈലത്തല്‍ എമറാത്ത് സീസന്‍ 2 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ദിലീപും സംവിധാകനും നടനുമായ നാദിര്‍ഷയും മുഖ്യാതിഥികളായിരുന്നു. താടി വെച്ച് പുത്തന്‍ ലുക്കിലായിരുന്നു ദിലീപിന്റെ എന്‍ട്രി.

ഇപ്പോഴിതാ മാമാട്ടിയെന്ന് മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മിഠായി വേണോ? എന്നു ചോദിച്ചയാളോട് ”മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും,” എന്നാണ് മഹാലക്ഷ്മിയുടെ മറുപടി. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ്പൂര്‍വ്വമായാണ് മഹലക്ഷ്മിയുടെ വീഡിയോസും ചിത്രങ്ങളും പുറത്തുവരുന്നതെങ്കിലും അവ നിമിഷനേരം കൊണ്ടാണ് വൈറലാവുക.

Articles You May Like

x