എല്ലാ നാട്ടുകാരുടെയും പിന്തുണ വേണമെന്ന് നടൻ ദിലിപ് ; സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ആണെന്ന് താരം

ലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വിദ്യാര്‍ത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായി തിളങ്ങുകയും പിന്നീട് കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്ത് സിനിമ രംഗത്തേക്ക് എത്തി. ഇതിനു ശേഷം കൈ നിറയെ ചിത്രങ്ങള്‍ ദിലീപിനെ തേടിയെത്തുകയായിരുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള 2011ലെ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു.

ഏവരുടേയും പ്രിയങ്കരിയായ മഞ്ജുവാര്യരെയായരുന്നു ദിലീപ് ആദ്യം വിവാഹം ചെയ്ത്. മഞ്ജു വാര്യരുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ദിലീപ് പിന്നീട് കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. 2016 ലാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. ദിലീപ്-മഞ്ജു ബന്ധത്തില്‍ പിറന്ന മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. കൂടാതെ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന് പേരുള്ള പെണ്‍കുഞ്ഞുമുണ്ട്.

2017ല്‍ മലയാള സിനിമയിലെ പ്രമുഖ നടി വാഹനത്തിനുള്ളില്‍ ആക്രമിക്കപ്പെട്ടുവെന്ന കേസില്‍ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോയി. ഒടുവില്‍ ഒക്ടോബര്‍ 3-ന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അദ്ദേഹം നേടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലില്‍ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും ഈ യുദ്ധത്തില്‍ ജനങ്ങളുടെ പിന്തുണ വേണമെന്നും പറയുകയാണ് ദിലീപ്. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കവേ ആണ് ഇക്കാര്യം പറഞ്ഞത്.

ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്നം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമെന്നും ജയിലില്‍ നിന്നുവന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നതെന്നും താരം പറയുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ചേര്‍ത്തുനിര്‍ത്തിയത് നാടാണെന്ന് മറക്കില്ല. തെറ്റ്കാരനെന്ന് പറഞ്ഞ് എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ.. അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങില്‍ ലോഗോ പ്രകാശനവും തീം സോങ് അവതരണവും ദിലീപ് നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, വൈസ് ചെയര്‍പേഴ്സന്‍ ജെബി മേത്തര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Articles You May Like

x