പത്ത് വയസിന്റെ വ്യത്യാസം സംഗീതയെ ആദ്യമായി കാണുന്നത് റിയാലിറ്റിഷോയിൽ വെച്ച്; പ്രണയത്തെ പറ്റിയും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ് നടൻ ശ്രീകാന്ത് മുരളി

ലയാള ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയെ ഏവര്‍ക്കും സുപരിചിതമാണ്. കെജി ജോര്‍ജിന്റെ അസിസ്റ്റന്റായും പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈരളി ചാനലിലെ പ്രൊഡ്യൂസര്‍ ആയിരുന്ന ശ്രീകാന്ത് 250ഓളം പരസ്യങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2017ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി എബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സംവിധാനത്തിനൊപ്പം നിരഴധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് പിന്നിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞ് കാര്യങ്ങളാണ് വൈറലാവുന്നത്. ഗായികയായ സംഗീതയെ ആണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. സംഗീതയുമായുള്ള വിവാഹത്തിലെത്തിയത്ും പ്രണയത്തെക്കുറിച്ചും അദ്ദേഹം ഈ പരിപാടിയില്‍ മനസ്സ് തുറന്നു. പത്തു വയസ്സ്ിന്റെ വ്യത്യാസമാണ് ഇവര്‍ തമ്മില്‍ ഉള്ളത്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. മകന്റെ പേര് മാധവ് എന്നാണ്.

പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചിരുന്ന സമയത്തായിരുന്നു സംഗീതയെ ആദ്യാമായി കാണുന്നതും പരിജയത്തിലാവുന്നതും. ആ റിയാലിറ്റി് ഷോയ്ക്കിടയില്‍ വെച്ചായിരുന്നു താന്‍ തന്റെ ഇഷ്ടം സംഗീതയെ അറിയിച്ചതെന്നും ഇരുവീട്ടുക്കാര്‍ക്കും ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും ശ്രീകാന്ത് പറയുന്നു. വിവാഹ ശേഷമായിരുന്നു പിന്നണി ഗാനരംഗത്തേക്ക് സംഗീത അരങ്ങേറ്റം കുറിച്ചത്. ഛോട്ടാമുംബൈ എന്ന ചിത്രത്തില്‍ പാടിയായിരുന്നു സംഗീത ലോകത്തേക്ക് അരങ്ങേറിയത്. സിനിമയില്‍ ആ ഗാനം ഉള്‍പ്പെടുത്തിയില്ലെങ്കിലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

രാഹുല്‍ രാജിന്റെ ആയിരുന്നു സംഗീതം. രാഹുല്‍ എനിക്ക് അനിയനെപ്പോലയാണ്. ഞങ്ങള്‍ ഒന്നിച്ച് ഒരുപാട് പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഛോട്ടാമുെബൈയിലെ ഗാനം പാടുന്നതിന്റെ തലേദിവസം സംഗീതയ്ക്ക് പരിപാടി ഉണ്ടായിരുന്നു. പിറ്റേ ദിവസം പഠിച്ച് വേണമായിരുന്നു പാട്ടു പാടാന്‍. അന്ന് ലേണേഴ്‌സ് എടുത്ത് ലൈസന്‍സ് കിട്ടിയതേ ഉണ്ടായിരുന്നുള്ളൂ. 3 മണിക്കുറുകളോളം സംഗീതയെ പാടി പഠിപ്പിച്ചെടുക്കുകയായിരുന്നു ആ ഗാനം. അരമണിക്കൂറില്‍ തകര്‍ത്ത് പാടിയാല്‍ സംഗീതയ്ക്ക് ആ പാട്ട് സ്വന്തമെന്നായിരന്നു രാഹുല്‍ പറഞ്ഞതെന്നും എനിക്ക് ഏറ്റവും നന്നായി അറിയുന്ന ഒറു കാര്യമാണ് പട്ടെന്നും സൗണ്ട് പ്രൊഡക്ഷന്‍ പഠിക്കാനാഗ്രഹമുണ്ടെന്നും സംഗീത പറയുന്നു.

എന്നാല്‍ സൗണ്ട് പ്രൊഡക്ഷന്‍ പഠിക്കാനുള്ള കാര്യങ്ങളൊക്കെ സെറ്റ് ചെയ്തിട്ടുണ്ടെന്ന് ശ്രീകാന്‍ പറഞ്ഞു. ഹോം എന്ന സിനിമയുടെ വിജയത്തെക്കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. കൊവിഡ് നിബന്ധനകളെല്ലാം പാലിച്ച് ചെയ്ത സിനിമയായിരുന്നു ഹോം. സാനിറ്റൈസറും മാസ്‌കും പിന്നെ ഫുള്‍ ടൈം ടെപ്രേച്ചറുമെല്ലാം ചെക്ക് ചെയ്തുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് പൂര്‍ത്തീകരിച്ചത്. ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. അതെത്ര മാത്രം റിസ്‌ക് എടുത്താണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ലെന്നും കുടുംബബന്ധങ്ങളുടെ കഥയുടെ വിജയം കൂടിയാണ് ഹോം എന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

Articles You May Like

x