ഞാൻ അത് പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്‌ളാറ്റായി ; സിനിമാ വിശേഷങ്ങളുമായി മാസ്റ്റർ റിതുഞ്ജയ്

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ട്രെയിലറും, ടീസറും പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ പടം പ്രേക്ഷകർക്ക് ഏറെ ചിരി സമ്മാനിക്കുന്ന ഒന്നാണെന്ന് ആദ്യമേ എല്ലാവരും വിലയിരുത്തിയിരുന്നു. തുടക്കം മുതൽ അവസാനം വരെയും ചിത്രത്തിൽ ചിരിക്കാനുണ്ടെന്നാണ് സിനിമ കണ്ടതിന് ശേഷം പ്രേക്ഷകർ പറഞ്ഞ പ്രധാന കാര്യം. മാത്യു തോമസ് അവതരിപ്പിക്കുന്ന ദാസൻ എന്ന കഥാപാത്രത്തെ അടിസ്ഥാമാക്കിയാണ് പ്രകാശൻ പറക്കട്ടയിലെ കഥ മുൻപോട്ട് സഞ്ചരിക്കുന്നത്. ഒരു ഗ്രാമ പശ്ചാത്തലത്തിൽ ഒരുക്കിയ കഥയാണ് പ്രകാശൻ പറക്കട്ടെ. സ്കൂളിൽ പോകുമെങ്കിലും ക്ലാസിൽ കയറാതെ ഉഴപ്പി നടക്കുന്ന ദാസൻ എന്ന കഥാപാത്രവും അവനെക്കാൾ ഉഴപ്പനായ കൂട്ടുകാരൻ്റെയും കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളെ വളരെ നാച്വറലായി കാണിക്കുവാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. മുഖ്യധാര നടന്മാരിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഈ സിനിമയിൽ കഥാപാത്രങ്ങളെ തെരെഞ്ഞെടുത്തത്.

മലയാള സിനിമയിലേയ്ക്ക് ഒരു കുഞ്ഞു നടനെ കൂടെ പ്രകാശൻ പറക്കട്ടെ സിനിമയിലേയ്ക്ക് കിട്ടി. നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമാണിത്. ഋതുൺ ജയ് ശ്രീജിത്ത് രവിയുടെ ആദ്യ സിനിമ കൂടെയായിരുന്നു ഇത്. ഷോർട് ഫിലിമുകളിലും, വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഋതുൺ അരങ്ങേറ്റം കുറിച്ച ആദ്യ സിനിമയാണിത്. പ്രകാശൻ പറക്കട്ടെ സിനിമയെ സംബന്ധിച്ചും, സിനിമയിലെ അഭിനയത്തെക്കുറിച്ചെല്ലാം ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഋതുൺ പറഞ്ഞ ചില കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകനൊപ്പം ചിത്രത്തിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം ശ്രീജിത്ത് രവിയും കൈകാര്യം ചെയ്തിരുന്നു.

 

പാരമ്പര്യമായി തന്നെ സിനിമ കുടുംബം ആയതുകൊണ്ട് മകൻ ഋതുണിന് അഭിനയം പ്രത്യേകമായി ആരും പഠിപ്പിച്ചു കൊടുക്കേണ്ടിയിരുന്നില്ല. അച്ഛനെപോലെയും, മുത്തച്ഛനെ പോലെയും അഭിനയത്തിൽ അവൻ മിടുക്കനാണെന്ന് തെളിയിക്കുകയായിരുന്നു. വെബ് സീരീസുകളും, ഷോർട് ഫിലിമുകളും അഭിനയിച്ച് പരിചയം ഉള്ളതുകൊണ്ട് ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ തനിയ്ക്ക് പേടി തോന്നിയിരുന്നില്ലെന്നും, നന്നായി സിനിമയിൽ ചെയ്യാൻ കഴിഞ്ഞതായി വിശ്വസിക്കുന്നു എന്നും ഋതുൺ പറയുന്നു. അവൻ്റെ ആദ്യ സിനിമ എന്ന നിലയിലും , മകൻ്റെ അഭിനയത്തിനും നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതെന്നും ശ്രീജിത്ത് രവിയും സൂചിപ്പിച്ചു.

ചിത്രത്തിൽ ഒരു പാവം കുട്ടിയുടെ വേഷമാണ് താൻ കൈകാര്യം ചെയ്യുന്നതെങ്കിലും യാതാർത്ഥ ജീവിതത്തിൽ താൻ അങ്ങനെയല്ലെന്നും ഋതുൺ പറയുന്നു. എല്ലാവരും സിനിമയിൽ തന്നെ നന്നയി സപ്പോർട്ട് ചെയ്‌തെന്നും, ഒരുപാട് സന്തോഷം തോനുന്നുവെന്നാണ് ഋതുൺ പ്രതികരിച്ചത്. പ്രകാശൻ പറക്കട്ടെ സിനിമയിൽ അച്ഛനെക്കാൾ നല്ല അഭിനയം തതന്റേതാണെന്നും ഋതുൺ പറഞ്ഞു. അഭിനയിക്കുന്ന സമയത്ത് അച്ഛൻ സെറ്റിൽ ഇല്ലത്തതാണ് ഇഷ്ടമെന്നും, എങ്കിൽ മാത്രമേ കൈയിൽ നിന്ന് എടുത്തിടാൻ സാധിക്കുള്ളുവെന്നും ഋതുൺ പറഞ്ഞു. വലുതാകുമ്പോൾ തനിയ്ക്ക് നടനാകാനല്ല ആഗ്രഹമെന്നും വലിയ ഡ്രൈവർ ആകണമെന്നും, വാഹനങ്ങളോടാണ് പ്രിയമെന്നും വലിയ ട്രാക്കുകളും , കണ്ടെയ്നറുകളും ഓടിക്കണമെന്നുമാണ് ഋതുണിൻ്റെ ആഗ്രഹം.

Articles You May Like

x