എന്റെ സകലവിധമായ ഏടാ കൂടങ്ങള്‍ക്കും ഒപ്പം നിന്ന എൻറെ ഭാര്യ ; പതിനാറാം വിവാഹ വാർഷികം ആഘോഷമാക്കി ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി

ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിലെ കുഞ്ഞുണ്ണിയായി ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണഅ അമല്‍ രാജ് ദേവ്. ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും നാടകത്തിലുമൊക്കെ മുന്‍പും അഭിനയിച്ചിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമയിലാണ് അഭിനയം പഠിച്ചത്. ശേഷം സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നാടകങ്ങളില്‍ സ്ഥിര സാന്നിധ്യമായി അമല്‍ എത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം മാലികിലും വ്യത്യസ്തമായൊരു ഗെറ്റപ്പില്‍ അമല്‍ വേഷമിട്ടിരുന്നു. ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന സുലൈമാന്‍ അലിയുടെ സന്തത സഹചാരിയായ ഹമീദ് എന്ന കഥാപാത്രത്തെയാണ് അമല്‍ അവതരിപ്പിച്ചത്. നര്‍ത്തകിയാണ് ഭാര്യ ദിവ്യലക്ഷ്മി. വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ പ്രേമലേഖനത്തിന്റെ നാടകഭാഷ്യത്തില്‍ ദിവ്യാലക്ഷ്മിക്കൊപ്പമായിരുന്നു വേദികളില്‍ അവതരിപ്പിച്ചത്.

സീരിയലുകളിലൂടെ ഏറെ ആരാധകരാണഅ താരത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ അമല്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. താരത്തിന്റെ വിശേഷങ്ങള്‍ പലതും തന്നെ സോഷ്യല്‍ മീഡിയ വഴിയാണ് പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അമല്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ വ്യത്യസ്ഥമായ ഒരു കുറിപ്പും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍ എന്റെ പ്രിയതമ കഴിഞ്ഞ 16 വര്‍ഷമായി എന്നെ പ്രണയിച്ചും എന്ന വരികളിലൂടെയാണ് കുറിപ്പിന്റെ തുടക്കം.

പോസ്റ്റിന്റെ പൂര്‍ണരൂപം

ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍ എന്റെ പ്രിയതമ കഴിഞ്ഞ 16 വര്‍ഷമായി എന്നോട് അഗാധമായി പ്രണയിച്ചും …അതു പോലെ കലഹിച്ചും ….എന്റെ പ്രതിരൂപങ്ങളായ രണ്ട് കുണ്ടാമണ്ടികളെ പ്രസവിച്ചു പോറ്റി വളര്‍ത്തിയും …..എന്റെ സകലവിധമായ ഏടാ കൂടങ്ങള്‍ക്കും ഒപ്പം നിന്നും … ചിലതൊക്കെ മറുത്തും ചിലതൊക്കെ പൊറുത്തും ചിലപ്പോഴൊക്കെ കമ്പം പൊട്ടുമാറ് കടി പിടി കൂടിയും …..എന്നിരുന്നാലും ഞങ്ങള്‍ ഞങ്ങളായി അരങ്ങിലും (1000 ത്തിലധികം വേദികള്‍ പിന്നിട്ട പ്രേമലേഖനം നാടകം ) ജീവിതത്തിലും ( ആദീടേയും ആഗൂന്റെയും പപ്പായും അമ്മായുമായി ) ഒന്നിച്ചു … ഒന്നായി …. നന്നായി പോകുന്നുണ്ടേ ….. കൂടുമ്പോള്‍ ഇമ്പമുണ്ടാക കുടുംബമായി …..

 

View this post on Instagram

 

A post shared by amal Rajdev (@amal_rajdev)

Articles You May Like

x