‘ഉടലിലെ’ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചത് താൻ തന്നെയാണ്, ഒഴിവാക്കാൻ കഴിയാത്ത ഒരു രംഗമായിരുന്നു അത് ; നടി ദുർഗ കൃഷ്ണ

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുർഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ഉടൽ’. മെയ് – 20 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ഉടൽ. ചിത്രത്തിലെ ഓരോ രംഗവും വളരെ ത്രില്ലടിപ്പിക്കുന്ന തരത്തിലാണ്. ഒരു വീടിനകത്ത് രാത്രിയിൽ നടക്കുന്ന വേട്ട. ജീവനോടെ രക്ഷപെടാൻ ശ്രമിക്കുന്ന ഇരയും, ഇരയെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന വേട്ടക്കാരനും പരസ്പരം നടത്തുന്ന ജീവൻ മരണ പോരാട്ടമാണ്. ഈ പോരാട്ടത്തിൽ വേട്ടക്കാരനൊപ്പം അണി നിരക്കുകയാണ് പ്രേക്ഷകർ. ഇരയായി നിൽക്കുന്ന ആളിനോട് യാതൊരു വിധ അനുകമ്പയും, ദയയും ആർക്കും തോന്നുന്നില്ല . ഇതാണ് ഉടൽ എന്ന സിനിമയുടെ ഇതിവൃത്തം.

സിനിമയെ സംബന്ധിച്ചും, ചിത്രത്തിൽ തനിയ്ക്ക് ലഭിച്ച കഥാപാത്രത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ദുർഗ കൃഷ്ണ. ഉടലിലെ ആക്ഷൻ സീനുകളിൽ അഭിനയിച്ചതിൻ്റെ ആവേശവും, ത്രില്ലും ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും, ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമായിരുന്നു അത്തരം സീനുകളിൽ അഭിനയിച്ചപ്പോൾ തോന്നിയതെന്നും ദുർഗ കൃഷ്ണ പറയുന്നു. ഉടൽ സിനിമയുടെ ടീസർ പുറത്തിറങ്ങിയ സന്ദർഭത്തിൽ തന്നെ താരം അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയും, ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.ഉടൽ സിനിമയിലെ ആ രംഗങ്ങളിൽ താൻ തന്നെയാണ് അഭിനയിച്ചിരിക്കുന്നതെന്നും, താൻ അവതരിപ്പിച്ച ആ കഥാപാത്രം അങ്ങനെയുള്ളൊരു ആളാണെന്നും ദുർഗ വെളിപ്പെടുത്തുന്നു. ചിത്രത്തെക്കുറിച്ചും, തൻ്റെ അഭിനയത്തെ സംബന്ധിച്ചും ദുർഗ പങ്കുവെച്ച കുറിപ്പാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

 

 

ദുർഗ കൃഷ്ണ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ രൂപം …

‘ഉടൽ’ കഴിഞ്ഞ വെള്ളിയാഴ്ച്ച (മെയ് – 20 ) ന് റിലീസ് ചെയ്‌തു. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിൻ്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടൻ്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു.വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്. നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു.

 

 

സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിയ്ക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾ പിന്നെ അത് ഒഴിവാക്കാൻ കഴിയില്ലല്ലോ. കഥ കേൾക്കുമ്പോൾ തന്നെ എനിയ്ക്ക് അതറിയാമായിരുന്നു എന്നും കൂട്ടിച്ചേർക്കുന്നു.

Articles You May Like

x