സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; മീനാക്ഷി ദിലീപിന്റെ പുതിയ പോസ്റ്റ് വൈറലാകുന്നു

സെലിബ്രിറ്റികളുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും പ്രത്യേക താല്‍പര്യമാണ്. അവരുടെ പൂര്‍വകാല ചരിത്രം, പ്രണയം, വിവാഹം, അങ്ങനെ അങ്ങനെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും ഇഷ്ടമാണ്. എന്തെങ്കിലും ഒക്കെ അറിഞ്ഞിലെങ്കിലാണ് ആരാധകര്‍ക്ക് പരാതി ഉള്ളത്. ആരാധകര്‍ വളരെ കാര്യത്തോടെ ഉറ്റു നോക്കുന്ന താര കുടംബമാണ് മലയാളികളുടെ ജനപ്രിയ നടനായ ദിലീപിന്റേത്. ദിലീപും കാവ്യാ മാധവനും മലയാള സിനിമയിലെ എക്കാലത്തെയും ബെസ്റ്റ് താരജോഡികളായിരുന്നു. ദിലീപും മഞ്ജു വാര്യരും മലയാളികളുടെ ഇഷ്ടപ്പെട്ട താരദമ്പതികളായിരുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനത്തിനു ശേഷം, ഇരുവരുടെയും മകളായ മീനാക്ഷി ദിലീപിന്റെ വിവരങ്ങളും വിശേഷങ്ങളും അറിയാന്‍ മലയാളികള്‍ ശ്രദ്ധ ചെലുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരു പാട് ആക്ടീവ് അല്ല മീനാക്ഷി. അതുകൊണ്ട് തന്നെ മീനാക്ഷി വിവരങ്ങള്‍ പെട്ടെന്ന് അറിയാന്‍ ആരാധകര്‍ക്ക് കഴിയാറില്ല. എങ്കിലും വിവരങ്ങളും വിശേഷങ്ങളും മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോള്‍ മീനാക്ഷി പങ്കു വെച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫ്‌ളോറല്‍ ഡിസൈനിലുള്ള അനാര്‍ക്കലി ധരിച്ചുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ ക്ലാസ്സിക് ലുക്കിലാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനോഹരമായ സല്‍വാറില്‍ കൂടുതല്‍ സുന്ദരിയായി മീനാക്ഷി കാണപ്പെടുന്നു. ഫ്‌ളോറല്‍ സല്‍വാറാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് മീനാക്ഷിയുടെ ഈ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുള്ളത്. മീനാക്ഷി കമന്റ് ഓപ്ഷന്‍ ഓഫാക്കി വച്ചിരിക്കുന്നത് കൊണ്ട്, ആരാധകര്‍ക്ക് കമന്റുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

രശ്മി മുരളീധരന്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഫ്‌ളോറല്‍ അനാര്‍ക്കലിയാണ് താരം ധരിച്ചിരിക്കുന്നത്. താരം പോസ്റ്റിന് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. മറ്റ് സെലിബ്രിറ്റികല്‍ ഇംഗ്ലീഷിലും മലയാളത്തിലും ക്യാപ്ഷനുകള്‍ വാരി കോരി എഴുതുമ്പോള്‍ ഒരു പൂവിന്റെ ഇമോജി മാത്രമാണ് മീനാക്ഷി നല്‍കിയിരിക്കുന്നത്. ക്യാപ്ഷന്‍ കുറച്ച് അധികമായല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. ക്യാപ്ഷനിലൊന്നും കാര്യമില്ല, എന്ന് തെളിയിച്ച് കൊണ്ട് ചിത്രം വൈറലായിരിക്കുകയാണ്.

മീനാക്ഷിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് മലയാളികള്‍. തന്റെ മകളെ ഒരു നടിയായി കാണാന്‍ അല്ല, ഡോക്ടറായി കാണാനാണ് താല്‍പര്യമെന്ന് ദിലീപ് ഒരിക്കല്‍ പറഞ്ഞിരുന്നു. മീനാക്ഷി സിനിമയിലേക്ക് വരുമോ അതോ അച്ഛന്റെ ആഗ്രഹം സാദ്യമാക്കുമോ എന്നൊക്കെ അറിയാന്‍ അക്ഷമരായി കാത്തിരിക്കുകയാണ് മലയാളികള്‍.

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനത്തിനു ശേഷം, മകള്‍ മീനാക്ഷി അച്ഛന്റെ കൂടെ നില്‍ക്കാന്‍ നിശ്ചയിച്ചപ്പോള്‍ മലയാളി പ്രേഷകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിനു ശേഷവും മീനാക്ഷിയുടെ വിവരങ്ങള്‍ അറിയാനാണ് മലയാളികള്‍ കൂടുതല്‍ താല്‍പര്യം കാണിച്ചത്. ചെന്നൈയിലെ കോളജില്‍ എം. ബി. ബി. എസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. സിനിമ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ഡാന്‍സ് കളിച്ച് ആരാധകരെ മീനാക്ഷി ഞെട്ടിച്ചിരുന്നു.

Articles You May Like

x