ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ വെള്ളിയാഴ്ചവരെ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യില്ല; ഇതിന്റെ പിന്നിൽ ദുരുദ്ദേശ്യമെന്ന് പ്രതിഭാഗം

നടിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാൻ എട്ടാം പ്രതിയായ ദിലീപ് നടത്തിയ ഇടപെടലുകൾ സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് മൊഴിയെടുക്കുന്നത്. കേസിൽ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുളള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം.

പക്ഷെ നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക് മാറ്റി. അതുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ വെള്ളിയാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകില്ല. കേസിൽ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിശോധിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. ജാമ്യാപേക്ഷ പരിശോധിക്കുന്നത് വരെ മറ്റു നടപടികൾ ഒന്നും ഉണ്ടാകരുതെന്ന് സർക്കാരിന് കോടതി വാക്കാൽ നിർദേശം നൽകി. വെള്ളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്നും സർക്കാരും കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. ആദ്യ കേസിലെ ഉദ്യോഗസ്ഥരുടെ സത്യസന്ധതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മറക്കുന്നതിനാണ് പുതിയ കേസ് തനിക്കെതിരെ കെട്ടിച്ചമക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു.ദിലീപിനായി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ളക് കോവിഡ് സ്ഥികരിച്ചിരുന്നു. അതിനാൽ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റണമെന്ന് ആവിശ്യപെട്ടിരുന്നു. നടൻ ദിലീപിന്റെ സഹോദരൻനു സഹോദരി ഭർത്താവും ആണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയ മറ്റുള്ളവർ.അനേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പ്രതികാര നടപടി മൂലമാണ് വിചാരണ വൈകിപ്പിക്കുന്നത് എന്ന് ഈ കേസിൽ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

അതേ സമയം ബാലചന്ദ്ര കുമാർ കൊച്ചിയിൽ വച്ച് പറഞ്ഞത് ഇനിയും കുറെ തെളിവുകൾ പുറത്തു വരാനുണ്ട് മഞ്ഞുമലയുടെ ഒരറ്റംമാത്രമാണ് പുറത്തുവന്നത്. സാക്ഷികളെ ദിലീപ് കായികമായും സാമ്പത്തികമായും നേരിട്ടതായി ബാലചന്ദ്രകുമാര്‍ ആരോപിച്ചു. ദിലീപിനും ബന്ധുക്കള്‍ക്കും എതിരായ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസിന് കൈമാറി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കി.

കൂടാതെ ദിലീപിനതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാറിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സാക്ഷികളെ ദിലീപ് സ്വാധീനിച്ച് സംബന്ധിച്ച് തെളിവുകൾ കൈമാറിയെന്നാണ് മൊഴി നൽകിയ ശേഷം ബാലചന്ദ്രകുമാർ പറഞ്ഞത്. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകള്‍ കൈമാറിയിട്ടുണ്ട്.

Articles You May Like

x