എനിക്ക് സ്ത്രീകളുമായി ഇടപഴകി പരിചയം ഒന്നും ഇല്ല, കല്യാണം കഴിച്ച് ഒരു കൊച്ചുണ്ടായി, മുൻ ഭാര്യയെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു: ഷൈൻ ടോം ചാക്കോ

മലയാളികളുടെ ഇഷ്ട നടനാണ് ഷൈൻ ടോം ചാക്കോ.സോഷ്യൽ മീഡിയയിലെല്ലാം താരം സജീവാണ്.ഗദ്ദാമ’യിലൂടെയാണ് ഷൈന്‍ ടോം ചാക്കോ അഭിനയലോകത്ത് സജീവമായത്. പിന്നീട് ഒട്ടേറെ സിനിമകളിൽ അദ്ദേഹം സഹനടനും വില്ലനും നായകനുമായി തന്റെ താര പ്രതിഭ തെളിയിച്ചു. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനാകും എന്ന് തെളിയിച്ചു തന്നെയാണ് ഷൈന്‍ ടോം ചാക്കോ മലയാള സിനിമയിൽ വ്യത്യസ്തനായി മാറിയത്. കഴിഞ്ഞ ദിവസം ഡാൻസ് പാർട്ടി എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിന് പ്രണയിനിയ്ക്കൊപ്പം എത്തിയ ഷൈനിന്റെ ചിത്രങ്ങൾ വൈറൽ ആയി മാറിയിരുന്നു. ഇതിനു ശേഷം സമൂഹമാധ്യമങ്ങളിൽ അടക്കം ഷൈനിന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ പങ്കെടുത്ത ഒരു അഭിമുഖത്തിൽ തന്റെ വിവാഹശേഷം ഉണ്ടായ ഒരു പ്രണയത്തെ കുറിച്ച് ഷൈൻ പറയുന്നുണ്ട്.

എന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് മാരേജ് ആയിരുന്നു. ഒരുപാട് കാരണങ്ങൾ കൊണ്ട് അറേഞ്ച്ഡ് മാരേജ് വർക്ക് ആകാതെ വന്നപ്പോൾ ശരിക്കും എനിക്ക് വേറെ ഒരു പ്രണയം ആ സമയത്ത് ഉണ്ടായിട്ടുണ്ട്. കുറച്ചുകാലമേ ആ പ്രണയം ഉണ്ടായിരുന്നുള്ളു. എന്റെ ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി. അവരുടെ ഭാഗത്തുനിന്നുള്ള എല്ലാത്തിലും ഞാൻ സന്തുഷ്ടൻ ആയിരുന്നു. പക്ഷെ എന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവർ സന്തുഷ്ട ആയിരുന്നില്ല. അത് എന്റെ പ്രശ്നമായിരുന്നു എന്നത് എന്റെ ഈ രണ്ടു ബന്ധങ്ങൾ കൊണ്ടും എനിക്ക് മനസിലായി.അതുകൊണ്ടാണ് പിന്നെ വേറെ ഒരാളുടെ ചിന്താ മണ്ഡലങ്ങൾ ഭരിക്കുന്ന പ്രണയബന്ധങ്ങളിൽ ആവാൻ എനിക്ക് താല്പര്യം ഇല്ലാതിരുന്നത്. തല്പരനല്ല എന്ന് പറയുന്നതിനേക്കാൾ അത് വർക്ക് ആവുന്നില്ല. ഒരു തരത്തിലുമുള്ള ഒരു എനർജിയും അത് ഉണ്ടാക്കുന്നില്ല. ആദ്യം കാഴ്ചകൾ കൊണ്ടും സംസാരം കൊണ്ടും ആണല്ലോ ഇത്തരം ബന്ധങ്ങളിൽ കൂടുതൽ അടുക്കുന്നത്. അതിനപ്പുറത്തേക്ക് അത് കടക്കുന്നില്ല. നമ്മൾക്ക് അതുമായിട്ട് ഒരു ആത്മബന്ധം ഉണ്ടാവുന്നില്ല. എനിക്ക് സ്ത്രീകളുമായി ഇടപഴകി പരിചയം ഒന്നും ഇല്ല. കല്യാണം കഴിച്ച് ഒരു കൊച്ചുണ്ടായി. ഭാര്യേടെ കാര്യം കഷ്ടമായിരുന്നു.

സിനിമയിലേക്ക് വരുന്നതിനു മുൻപ് ചെയ്തോണ്ടിരുന്നത് എന്താണ് എന്ന് ചോദിച്ചാൽ പ്ലസ് ടു ആണെന്ന് ഞാൻ പറയും. പ്ലസ് ടു വരെയേ ഞാൻ പഠിച്ചിട്ടുള്ളു. ബികോമിന് ഞാൻ പോയി, അതൊരു സത്യമാണ്. പക്ഷെ ആകെ 17 പേപ്പർ എന്തോ ആണ്, ആ 17 പേപ്പറും എനിക്ക് കിട്ടിയിട്ടില്ല. ഒരു ഒറ്റ പരീക്ഷ പോലും ഡിഗ്രിയ്ക്ക് ഞാൻ പാസായിട്ടില്ല. പരീക്ഷ ഏതാണെന്നോ, ഏതാണ് വിഷയം എന്നോ എത്ര പേപ്പർ ഉണ്ടെന്നോ പോലും എനിക്ക് അറിയില്ല.

Articles You May Like

x