ഷൈൻ ടോം ചാക്കോ പ്രണയത്തിൽ, കാമുകി തനുജ, വീണ്ടും വിവാഹത്തിനൊരുങ്ങുന്നു: ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ ആരാധകർക്കിടയിൽ ചർച്ചകയാകുന്നു. ഇന്നലെ വൈകുന്നേരമാണ് ഡാൻസ് പാർട്ടി എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ഷൈൻ ടോം ചാക്കോ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിന് വന്നത് കാമുകിയ്‌ക്കൊപ്പമാണ്. അതോടെ ആരാണ് ആ കാമുകി, ഷൈൻ ടോം ചാക്കോയുടെ തനു എന്ന് തിരച്ചിലിലായി സോഷ്യൽ മീഡിയ

പതിവു പോലെ ഫുൾ ഫോമിലാണ് ഷൈൻ ടോം ചാക്കോ എത്തിയത്. മഞ്ഞയും മഞ്ഞയും ഇട്ട ഒരു പെൺകുട്ടിയും ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പമുണ്ടായിരുന്നു. ക്യാമറയുമായി പിന്നാലെ പോയ മീഡിയക്കാർ ആരാണ് ചേട്ടാ ഇത്, എന്താണ് പേര് എന്നൊക്കെ ചോദിച്ച് പിന്നാലെ കൂടി. വീഡിയോ പുറത്ത് വന്നതോടെ ആരാണ് ആ മഞ്ഞക്കിളി എന്ന് സോഷ്യൽ മീഡിയയും തിരയാൻ തുടങ്ങി.

അവസാനം ഷോയ്ക്കിടയിൽ ഷൈൻ ടോം ചാക്കോ തന്നെ പറഞ്ഞു, താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയാണ് എന്ന്. പേര് ചോദിച്ചപ്പോൾ തനു എന്ന് പറയുകയും ചെയ്തു. പിന്നെ സോഷ്യൽ മീഡിയയുടെ അന്വേഷണം തനൂ ആരാണ് എന്നതായിരുന്നു. തനൂജ എന്നാണ് മുഴുവൻ പേരും എന്ന് കമന്റിൽ പലരും പറഞ്ഞു. പലർക്കും നേരിട്ട് അറിയാവുന്ന ആളുമാണ്. ഫാഷൻ ഡിസൈനറായ സബി തനുവിനെ ടാഗ് ചെയ്തതുകാരണം പേജ് കണ്ടുപിടിക്കാൻ പ്രയാസപ്പെട്ടില്ല. വൈബ് ഇഷ്ടപ്പെടുന്ന ആളാണെന്ന് തനുവിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കണ്ടാൽ മനസ്സിലാവും.

ഷൈൻ നേരത്തെ ഒരു വിവാഹം ചെയ്തതാണ്. അതിൽ എട്ട് വയസ്സുള്ള മകളുമുണ്ട്. സ്വകാര്യ ജീവിതങ്ങൾ അധികം പരസ്യമാക്കാത്ത നടനാണ് ഷൈൻ ടോം ചാക്കോ. ഒരു അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ വിവാഹ മോചിതനായ കാര്യം പറഞ്ഞത്. ‘വിവാഹവും കഴിഞ്ഞു വിവാഹ മോചനവും കഴിഞ്ഞു. എട്ട് വയസ്സുള്ള എന്റെ മകൾ ഇന്ത്യയിൽ ഇല്ല. അവളുടെ അമ്മയ്‌ക്കൊപ്പം വിദേശത്താണ്’ എന്നതായിരുന്നു ഷൈനിന്റെ മറുപടി.

Articles You May Like

x