ഷർട്ടിനെക്കുറിച്ച് പ്രശംസിച്ചു, അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷർട്ട് ഊരി നൽകാനൊരുങ്ങി ഷൈന്‍, ഭാഗ്യത്തിന് പാൻ്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്ന് അവതാരക; വൈറൽ വീഡിയോ

ഈയിടെയായി ഒട്ടുമിക്ക മലയാള സിനിമകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. തന്റേതായ ശൈലിയിൽ ഓരോ കഥാപാത്രങ്ങളെയും വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ ചുരുക്കം സമയം കൊണ്ട് താരത്തിന് നിരവധി ആരാധകർ ഉണ്ടായി.

അതുപോലെതന്നെ ഷൈന്‍ ടോം ചാക്കോയുടെ സിനിമാ പ്രമോഷൻ അഭിമുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ മിക്കപ്പോഴും വൈറലാകാറുണ്ട്. അദ്ദേഹത്തിന്റെ സംസാര രീതിയും പെട്ടന്നുള്ള ശരീര ആംഗ്യങ്ങളും ചലനങ്ങളുമൊക്കെ പിന്നീട് ട്രോളുകളായും നിറയാറുണ്ട്. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് ഷൈൻ ടോം ചാക്കോ നൽകിയ ആദ്യ അഭിമുഖമാണ് പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത്. തെലുങ്കിലെത്തിയപ്പോഴും ഷൈനിന് ഒരു മാറ്റവുമില്ലെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. അഭിമുഖത്തിനിടെ ഷൈനിന്റെ ഷർട്ടിനെക്കുറിച്ച് പുകഴ്ത്തിയ അവതാരകയ്ക്ക് ഷർട്ടി ഊരി നൽകാൻ താരം തയാറായി.

 

രംഗബലി എന്ന സിനിമയുടെ സംവിധായകൻ പവൻ ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഷൈനിന്റെ ഷർട്ടിനെക്കുറിച്ച് അവതാരക പ്രശംസിച്ച് സംസാരിച്ചത്. ഇതോടെ അഭിമുഖത്തിനിടെ ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റുകയാണ് ഷൈൻ ആദ്യം ചെയ്തത്. ഷർട്ട് ഊരി നൽകാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈൻ ആവശ്യപ്പെട്ടു. ഊരി നൽകിയാൽ ഇപ്പോൾ തന്നെ ധരിക്കാമെന്ന് അവതാരകയും പറഞ്ഞു. ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു.

Articles You May Like

x