നടൻ ദിലീപിന്റെ വീട്ടിൽ ഗേറ്റ് ചാടി കടന്നു അന്വേഷണ സംഘം; ഇന്ന് താരത്തിന്റെ വീട്ടിൽ നടന്നത്

നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസം മുന്നോട്ടു പോകുംപോലും പുതിയ തെളിവുകളും വെളിപ്പെടുത്തലുകളും നടന്നോണ്ട് ഇരികുകയാണ്. സംഭവം കഴിഞ്ഞിട് 5 വര്ഷം കഴിഞ്ഞിരിക്കുന്നു. നദി എപ്പോളും നീതിക്കായി പോരാടി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം നദി ഏട്ടാ തന്റെ അതി ജീവനത്തെ കുറിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയേയും സിനിമാലോകത്തെയും ആകെ ഇളക്കി മറിച്ചിരുന്നു. ഒരു ഇൻസ്റ പോസ്റ്റിനും കിട്ടാത്ത ഷെയറും സപ്പോർട്ടുമാണ് നടിക്ക് കിട്ടികൊണ്ടിരിക്കുന്നത്.

ഇപ്പോളിതാ നാളെ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ സംഭവ വികാസങ്ങൾ അരങ്ങേറുന്നു. ദിലീപിന്റെ വീട്ടിൽ അനേഷണ സംഘം മിന്നൽ പരിശോധനക് എത്തിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്.നടിയെ ആക്രമിച്ച കേസിൽ സംവിധയകാൻ ബാലചന്ദ്രകുറിപ്പിന്റെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപെട്ടു ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തി. വളരെ നാടകീയമായി 11.30-ഓടെ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിൽ നാലു പൊലീസ് വാഹനങ്ങളാണ് പരിശോധനക്കായി എത്തിയത്. ഗേറ്റിൽ നിന്ന് നോക്കിയാൽ ദിലീപിന്റെ വീട് കാണാൻ സാധിക്കില്ല അത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ ആദ്യം ഗേറ്റ് ചാടി കടന്നാണ് വീട്ടിൽ പ്രവേശിച്ചത്.

ആലുവയിലുള്ള ദിലീപിന്റെ വീട്ടിലും ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫീസിലും സഹോദരൻ അനൂപിന്റെ തോട്ടക്കാട്ടു കരയിലുള്ള വീട്ടിലുമാണ് റെയ്‌ഡ്‌ നടക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. .അന്വേഷണ സംഘം എത്തുമ്പോൾ ദിലീപിന്റെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്നു ഗേറ്റ് ചാടിക്കടന്നു പോലീസ് ഉൾപ്പെടെയുള്ള സംഘം . ഇതിനുശേഷം ദിലീപിന്റെ സഹോദരി എത്തി ഗേറ്റ് തുറന്നു ബാക്കി ഉള്ളവരെ അകത്ത് പ്രവേശിപ്പിച്ചു.
നാളെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലാചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘ മൂന്നായി തിരിഞ്ഞു ദിലീപിന്റെ വീട്ടിൽ പരിശോധന നടത്തുന്നത്. പൾസർ സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും മറ്റു തെളിവുകളും ലഭിക്കുന്നതിന് വേണ്ടിയാണു പോലീസ് പരിശോധനക്ക് എത്തിയിരിക്കുന്നത്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് തന്റെ മുന്നിൽ ഇരുന്നു കാണുകയും തന്നെ കാണാൻ ക്ഷണിച്ചെന്നും സംവിധയകാൻ ബാലചന്ദ്രകുമാർ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു . ഇതോടൊപ്പം അനേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്നത്.ദിലീപിന്റെ ആലുവയിലെ വീടായ പത്മ സരോവരത്തിൽ വച്ചാണ് ഈ ഗൂഢാലോചനെയല്ലാം നടന്നിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥനെ ഉള്‍പ്പടെ വധിക്കുന്നതിന് പദ്ധതിയിട്ടെന്നും വെളിപ്പെടുത്തല്‍ ഉണ്ടാകുകയും ഇതിന്റെ തെളിവുകളെല്ലാം സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് കൈ മാറുകകയും ചെയ്തു. ഇതോടൊപ്പം തന്നെ വിവരങ്ങൾ എല്ലാം കാണിച്ചു സംവിധയകാൻ മുഖ്യ മന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

Articles You May Like

x