ഞാൻ മണ്ടനാണെന്ന് വിചാരിച്ചോ, കുറച്ചൊക്കെ റെസ്പെക്ട് ചെയ്യൂ…ഞാൻ‌ ബിഎ പാസായ ഒരാളാണ്, എസ്എസ്എൽസിക്ക് 419 മാർക്കുണ്ടായിരുന്നു; ദിലീപ്

മലയാള സിനിമയിൽ മലയാളിയെ കുടുകുടെ ചിരിപ്പിച്ച താരങ്ങളിലൊരാളാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഗോഡ് ഫാദർമാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണൻ എന്ന ദിലീപിനെ പ്രേക്ഷകർക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. എന്നാൽ നടനാവുക എന്ന സ്വപ്‌നവും ഉള്ളിൽ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ അയാളെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു.

കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്കു കിട്ടുന്ന കൊച്ചുകൊച്ചു വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. 1992ൽ കമൽ തന്നെ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്. സല്ലാപത്തിൽ നായികയായെത്തിയ മഞ്ജുവാര്യർ പിന്നീട് ദിലീപിന്റെ ജീവിതത്തിലെയും നായികയായി.

ഇപ്പോളിതാ പഠിക്കുമ്പോൾ‌ മുതൽ മിമിക്രിയോട് താൽപര്യമുണ്ടെങ്കിലും താൻ പഠനത്തിന് പിന്നിലേക്ക് ആയിരുന്നില്ലെന്ന് പറയുകയാണ് ദിലീപ്. എസ്എസ്എൽസിക്ക് അന്ന് ഫസ്റ്റ് ക്ലാസാണ് ഡിസ്റ്റിങ്ഷൻ ഒന്നുമല്ല. എനിക്ക് എസ്എസ്എൽസിക്ക് 419 മാർക്കുണ്ടായിരുന്നു. അന്ന് 360 മതി ഫസ്റ്റ് ക്ലാസിന്. മണ്ടനാണെന്ന് വിചാരിച്ചോ…?. ഞാൻ‌ ബിഎ പാസായ ഒരാളാണ്. റെസ്പെക്ട് ചെയ്യൂ… കുറച്ചൊക്കെ. മണ്ടത്തരം അഭിനയിക്കും അത് വേറെ വിഷയമാണെന്നും ദിലീപ് പറഞ്ഞു.

കോളജിൽ പ്രീഡി​ഗ്രിക്ക് പഠിക്കുമ്പോൾ മുതലാണ് മിമിക്രിയിലേക്ക് തിരിഞ്ഞത്. മ​ഹാരാജാസ് കോളേജിലാണ് പഠിച്ചത്. മൂന്ന് വർഷം അവിടെ ഉണ്ടായിരുന്നു. പക്ഷെ മൂന്ന് ക്ലാസിലെ കയറിയിട്ടുള്ളു. ഒരു ക്ലാസിൽ നിന്നും സാർ പുറത്താക്കുകയും ചെയ്തു. വല്ലപ്പോഴും മാത്രം വരുന്നൂ എന്നതുകൊണ്ട് ഞാൻ ആ ക്ലാസിലെ സ്റ്റുഡന്റാണെന്ന് സാറിന് മനസിലായില്ല. ഫുൾടൈം പ്രോ​ഗ്രാമിന് പോവുകയായിരുന്നു. പിന്നീട് അധ്യാപകർ‌ അറ്റന്റൻസൊക്കെ തന്ന് സഹായിച്ചതുകൊണ്ട് പരീക്ഷ എഴുതി.

Articles You May Like

x