ദിലീപും മഞ്ജുവാര്യരും വീണ്ടും ഒന്നിക്കുന്നു ? മകള്‍ മീനാക്ഷിയുടെ വിവാഹത്തിന് മുന്നോടിയായി അച്ഛനും അമ്മയും നല്‍കുന്ന സമ്മാനം

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണഅ ദിലീപും മഞ്ജു വാര്യരും.
സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഒന്നിച്ച താരങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. പിന്നീട് ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, കുടമാറ്റം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച ഇവര്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ആ വാര്‍ത്ത സ്വീകരിച്ചത്. 1998 ല്‍ ആയിരുന്നു മഞ്ജുവിന്റേയും ദിലീപിന്റേയും വിവാഹം. എന്നാല്‍ വിവാഹത്തിന് ശേഷം മഞ്ജു അഭിനയം നിര്‍ത്തി. പൊതുവേദികളില്‍പോലും മഞ്ജു സജീവമായിരുന്നില്ല.

പതിനാറുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2014-ല്‍ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും ദിലീപ് നിയമപരമായി വേര്‍പ്പെടുത്തി. തുടര്‍ന്ന് ദിലീപ് 2016 നവംബര്‍ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു. ച.യകൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.

16 വര്‍ഷങ്ങള്‍ക്കു ശേഷം 2014-ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മഞ്ജു വന്‍ തിരിച്ചു വരവ് നടത്തി. തുടര്‍ന്ന് 2015-ല്‍ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. ഇതിനിടയില്‍ 2017 ഫെബ്രുവരി 17-ന് മലയാള സിനിമയിലെ ഒരു പ്രമുഖ നടി വാഹനത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ട കേസില്‍, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോയി. ഒടുവില്‍ ഒക്ടോബര്‍ 3-ന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു.

ഇരുവരുടേയും വിശഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഒരു അഭിമുഖത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുമോ എന്ന ചേദ്യത്തിന് ദിലീപ് നല്‍കിയ മറുപടി ഒരിടയ്ക്ക് വൈറലായിരുന്നു. ആ ചിത്രത്തിലെ കഥാപാത്രത്തിന് മഞ്ജുവല്ലാതെ മറ്റാരും ഇല്ലെന്ന് പറഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കുമെന്നായിരുന്നു മറുപടി. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം എന്നും ദിലീപ് പറഞ്ഞിരുന്നു. ഇതേ ചോദ്യം മഞ്ജുവിനോടും ചോദിച്ചിരുന്നു. എന്നാല്‍ മഞ്ജുവിന്റെ പ്രതികരണം സാരമില്ല, അതുവേണ്ട , അതിനെ കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അടുത്ത വര്‍ഷം ഇരുവരും ഒന്നിച്ചൊരു ചിത്രം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സിനിമാ നിരീക്ഷകനായ പെല്ലിശ്ശേരി ഒരു യൂട്യൂബ് ചാനലിലൂടയാണ് ഇക്കാര്യം പറഞ്ഞത്. മകള്‍ മീനാക്ഷിയുടെ വിവാഹത്തിന് മുന്നോടിയായി അച്ഛനും അമ്മയും നല്‍കുന്ന സമ്മാനമാണിതെന്നും തന്റെ സുഹൃത്താണ് ഈ ചിത്രത്തിന്റെ സംവിധായകനെന്നും പെല്ലിശ്ശേരി വീഡിയോയിലൂടെ വ്യക്തമാക്കുന്നു. പെല്ലിശ്ശേരിയുടെ വാക്കുകള്‍ ശരിയാണെങ്കില്‍  ആരാധകര്‍ കാത്തിരിക്കുന്ന ദിലീപ്- മഞ്ജു വാര്യര്‍ ചിത്രമായിരിക്കും ഇത്.

 

 

Articles You May Like

x