ഇത്തരത്തിൽ ഒരു തെറ്റ് ദിലീപ് ഒരിക്കലും ചെയ്യുമെന്ന് തോന്നുന്നില്ല, അദ്ദേഹത്തെ പിന്തുണച്ചതുകൊണ്ട് വലിയ ഒരു പണിയാണ് കിട്ടിയത്, അതിന് ശേഷം എന്നെ പലരും അകറ്റി നിർത്തി; നടൻ മഹേഷ് പറയുന്നു

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് താരം സമ്മാനിച്ചിട്ടുള്ളത്. അത് എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി വളരെ മോശം അവസ്ഥയും കൂടിയാണ് ദിലീപ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നടിയെ ആ,ക്ര മിച്ച കേസിൽ ദിലീപിന്റെ പേരും വലിച്ചിഴയ്ക്ക് പെട്ടിരുന്നു. ദിലീപ് ആണ് പ്രതി എന്ന തരത്തിൽ ഉള്ള വാർത്തകൾ വന്നതോടെ ദിലീപിന് നേരെ വിമർശനങ്ങളും ഉയർന്നിരുന്നു. അത് കൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ദിലീപ് ചെയ്തത്.

എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. സിനിമാ മേഖലയിലെ നിരവധി പേരാണ് ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയത്. അത്തരത്തിൽ ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്ന ഒരു താരമാണ് നടൻ മഹേഷ്. ഇത്തരത്തിൽ ഒരു തെറ്റ് ദിലീപ് ഒരിക്കലും ചെയ്യുമെന്ന് തോന്നുന്നില്ല എന്നും താൻ ദിലീപിന്റെ വലിയ ഒരു ആരാധകൻ ആണെന്നും ദിലീപിന് ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ കഴിയില്ല എന്നുമാണ് മഹേഷ് പറഞ്ഞത്.

എന്നാൽ ഇത്തരത്തിൽ തന്റെ അഭിപ്രായം പറഞ്ഞത് കൊണ്ട് തന്നെ തനിക്ക് വലിയ ഒരു പണിയാണ് കിട്ടിയത് എന്നാണു മഹേഷ് പറയുന്നത്. ഒരിക്കലും ഞാൻ അവസരങ്ങൾക്ക് വേണ്ടിയല്ല ദിലീപിനെ പിന്തുണച്ചത് എന്നും ദിലീപ് അങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ ആ കാര്യം തുറന്നു പറഞ്ഞത് എന്നും എന്നാൽ അതിനു ശേഷം എനിക്ക് അവസരങ്ങൾ കുറഞ്ഞു എന്നും പലരും എന്നെ അകറ്റി നിർത്തി എന്നും തനിക്ക് തന്റെ ജീവിതം തന്നെ നഷ്ട്ടമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയി എന്നുമാണ് മഹേഷ് പറയുന്നത്.

Articles You May Like

x