ദിലീപിന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മകൾ മഹാലക്ഷ്മി , പ്രാർത്ഥനയോടെ കാവ്യയും മീനാക്ഷിയും

മലയാളി പ്രേഷകരുടെ ഇഷ്ട താരദമ്പതികളാണ് ദിലീപും കാവ്യയും .. മികച്ച അഭിനയം കൊണ്ടും താര ജോഡികളായും സ്‌ക്രീനിൽ തകർപ്പൻ അഭിനയം കാഴ്ചവെച്ചപ്പോൾ ഭാഗ്യജോഡികൾ എന്ന വിളിപ്പേര് നൽകിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത് .. സ്ക്രീനിലെ പ്രേഷകരുടെ പ്രിയ ജോഡികൾ തന്നെ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു .. ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇരുവരുടെയും ആഘോഷ നിമിഷങ്ങളും ചിത്രങ്ങളും ഒക്കെ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് .. താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളി ആരധകർക്ക് ഒരു പ്രത്യേക ആകാംഷയുമുണ്ട് .. അത്തരത്തിൽ ഇപ്പോഴിതാ മകളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ ..കുടുംബസമേതം ഇളയ മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രമാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത് .. ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വെച്ചായിരുന്നു മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്..

അച്ഛൻ ദിലീപിന്റെ മടിയിൽ ഇരുന്നു ആദക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയെയും ഒപ്പം ‘അമ്മ കാവ്യയെയും ചേച്ചി മീനാക്ഷിയെയും ചിത്രത്തിൽ കാണുവാൻ സാധിക്കും .. ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾക്ക് പിന്നാലെ കുടുംബം ഒന്നിച്ചുള്ള ക്ഷേത്രത്തിൽ വെച്ചുള്ള ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് .. ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയ നടൻ ദിലീപ് കുറിച്ചതിങ്ങനെ ;
“ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം” ഇതായിരുന്നു ദിലീപ് ഫേസ്ബുക്കിൽ കുറിച്ചത് .. നിരവധി ആരാധകരാണ് മഹാലക്ഷ്മിക്ക് ആശംസകളുമായി രംഗത്ത് എത്തുന്നത് .. ഇക്കഴിഞ്ഞ ഓണത്തിന് താരം പങ്കുവെച്ച ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരുന്നു , ചേച്ചി മീനാക്ഷിയോടൊപ്പം പൂക്കളം ഒരുക്കുന്ന ചിത്രങ്ങളും മീനാക്ഷിയുടെ കൈകളിലിരുന്ന് കുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വൈറലാക്കി മാറ്റിയിരുന്നു ..

ഇന്ന് ആദ്യാക്ഷരം കുറിച്ച മഹാലക്ഷ്മിക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്നടക്കം നിരവധി ആശംസകളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് ..2016 ൽ ആയിരുന്നു പ്രിയ നടൻ ദിലീപും കാവ്യാ മാധവനും തമ്മിൽ വിവാഹിതരായത് ..കൊച്ചിയിലെ ഹോട്ടലിൽ നടന്ന വിവാഹ ചടങ്ങിൽ നിരവധി സിനിമ മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു .. 2018 ലാണ് മഹാലക്ഷ്മി താരകുടുംബത്തിലേക്ക് എത്തുന്നത് .. ദിലീപും കാവ്യയും സോഷ്യൽ മീഡിയകളിൽ അത്ര സജീവമല്ല എങ്കിലും താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും മികച്ച സ്വീകരണമാണ് സോഷ്യൽ ലോകം നൽകുന്നത് . മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും സിനിമയിൽ മുഖം കാണിച്ചിട്ടില്ല എങ്കിലും ഇരുവർക്കും ആരാധകർ ഏറെയാണ് .. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ഡാൻസ് വിഡിയോകളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട് .. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Articles You May Like

x