ഞാന്‍ അത്ര നിഷ്‌കളങ്കയല്ല, എനിക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവരെ അടിക്കും ; തുറന്ന് പറഞ്ഞ് നടി നിഖില വിമല്‍

ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’ എന്ന ചിത്രത്തിലൂടെ ചെറിയ വേഷം ചെയ്ത് ഇന്ന് നിരവധി സിനിമകളുടെ ഭാഗമായിത്തീര്‍ന്ന നടിയാണ് നിഖില വിമല്‍. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. ലവ് 24×7 എന്ന ചിത്രത്തിലാണ് നിഖില നായികയായി അരങ്ങേറിയത്. ചിത്രത്തിൽ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില വിമല്‍.തുടര്‍ന്ന് വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി. വീണ്ടും കിടാരി എന്ന ചിത്രത്തിൽ ശശികുമാറിനൊപ്പം അഭിനയിച്ചു.ഞാന്‍ പ്രകാശന്‍, അരവിന്ദന്റെ അതിഥികള്‍. ദി പ്രീസ്റ്റ്, മേരാനാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ. മധുരം, അഞ്ചാം പാതിര,പഞ്ഞി മിഠായി തുടങ്ങി നിരവധി മലയാള സിനിമളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ശാലോം ടി വി യിലെ അൽഫോൻസാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം.സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാമേളകളിൽ പങ്കെടുക്കുകയും നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കലാമണ്ഡലത്തിലെ അധ്യാപികയാണ് നിഖില വിമലിന്റെ അമ്മ.

കാണാന്‍ ഭംഗിയുള്ളത് കൊണ്ട് ഒരു പ്രത്യേക കഥാപാത്രമായി ചിന്തിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് പറയുകയാണ് നിഖില വിമല്‍. ഒരു നടന്റെയോ നടിയുടേയോ സൗന്ദര്യം കഥാപാത്രങ്ങള്‍ കിട്ടുന്നതിന് ഗുണകരമാവുമോ ദോഷകരമാവുമോ എന്ന ഒരു മാധ്യമത്തിന്റെ ചോദ്യത്തിനാണ് നിഖില മറുപടി പറഞ്ഞത്.ഒരു സിനിമയുടെ സമയത്ത് തനിക്ക് അവസരം തരാതിരുന്നതിനെപ്പറ്റി നിഖില ചോദിച്ചപ്പോള്‍ നിഖില ഒരാളെ അടിക്കും എന്ന് തോന്നില്ല എന്നും താരത്തെ കണ്ടാല്‍ വളരെ നന്മയുള്ള ഒരാളായി തോന്നുമെന്നും നിഷ്‌കളങ്കമായ മുഖമാണ്‌ എന്നൊക്കെ ആയിരുന്നു മറുപടി ലഭിച്ചത്.

എന്നാല്‍ അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് ഒട്ടും സുഖം തോന്നാറില്ലെന്നും താന്‍ അങ്ങനെ ഒരാളല്ല എന്നും നിഖില പറയുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് തനിക്ക് ദേഷ്യം വന്നാല്‍ താന്‍ അടിക്കുമെന്നും തിരിച്ച് മറുപടി പറയുമെന്നും പക്ഷേ ആ രീതിയില്‍ ആരും തന്നെ കണ്ടിട്ടില്ല എന്നുമാണ് നിഖില വിമല്‍ പറയുന്നത്.

” ഒരാളെ പ്രേക്ഷകര്‍ മുന്‍വിധിയോടെ നോക്കുന്നതില്‍ നമുക്ക് ഒന്നും ചെയ്യാനില്ല. അവര്‍ കഥാപാത്രങ്ങളെയാണ് കാണുന്നത്. പക്ഷേ, സിനിമയിലുള്ളവര്‍ എന്നെപ്പോലെ ഒരാളില്‍ നിന്ന് കലാപരമായി എന്തൊക്കെ വാങ്ങിയെടുക്കണമെന്ന് ചിന്തിക്കണം. ഞാനും ചെയ്യുന്ന കഥാപാത്രങ്ങളും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാനും എനിക്ക് ഇഷ്ടമാണ്. നിഷ്‌കളങ്കമായ മുഖമാണ് എന്ന് പറഞ്ഞാണ് സത്യന്‍ അന്തിക്കാട് ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ അവസരം തന്നത്.നേരത്തേ പ്രതികരിക്കാനൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ നമുക്ക് വേണ്ടി പറയാന്‍ ആരുമില്ല എന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ പ്രതികരിച്ച് പോകും” എന്നാണ് നിഖില വിമല്‍ പറയുന്നത്.

Articles You May Like

x