ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തിൽ അയാൾ എന്നെ ടോർച്ചർ ചെയ്തു ; പതിനേഴാം വയസ്സിൽ നടന്ന കാര്യത്തിനു താൻ ഇപ്പോഴും പഴി കേൾക്കുന്നു എന്നും മൈഥിലി

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് മൈഥിലി. ചുരുക്കം ചില സിനിമകളിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളു എങ്കിലും ചെയ്യുന്ന വേഷങ്ങളെല്ലാം വ്യത്യസ്തതയുള്ളതും, പ്രേക്ഷകരുടെ ഉള്ളിൽ തങ്ങി നിൽക്കുന്നവയുമായിരുന്നു. സിനിമകളിൽ സജീവമായ മൈഥിലിയെ ഇടക്കാലത്ത് സിനിമകളിൽ കാണാതെ വന്നപ്പോൾ അവസരം കുറഞ്ഞതാണോ കാരണമെന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ പിതാവിൻ്റെ മരണത്തിന് ശേഷം അമ്മയ്ക്കും, സഹോദരനുമൊപ്പം താരം അമേരിക്കയിലേയ്ക്ക് പോവുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപാണ് മൈഥിലി വിവാഹിതയായത്. ആര്‍ക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയെ വിവാഹം കഴിച്ചത്.

ഇപ്പോഴിതാ സമ്പത്തിനെക്കുറിച്ചും, വിവാഹത്തിന് ശേഷമുള്ള തൻ്റെ ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് മൈഥിലി. ഒരു മുഖ്യധാര മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു മൈഥിലി ഭർത്താവ് സമ്പത്തിനെക്കുറിച്ചും, ഇരുവരുടെയും മനോഹരമായ പ്രണയത്തെ സംബന്ധിച്ചും, വിവാഹത്തിന് മുൻപ് തനിയ്ക്ക് അനുഭവിക്കേണ്ടി വന്ന സൈബർ ആക്രമണങ്ങളെകുറിച്ചെല്ലാം തുറന്നു പറഞ്ഞിരിക്കുന്നത്. ജീവിതം പലപ്പോഴും തൻ്റെ ഭാഗ്യങ്ങളെയും, നല്ല നിമിഷങ്ങളെയും തട്ടി കളഞ്ഞിട്ടുണ്ടെന്നും, സമ്പത്തും, താനും സുഹൃത്തുക്കളായിരുന്നെന്നും, ആ സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് എത്തുകയായിരുന്നെന്നും തന്നെ ഇത്രത്തോളം സ്നേഹിക്കാൻ തയ്യാറായ ഒരു മനുഷ്യനെ വിട്ടു കൊടുക്കാൻ തയ്യറാല്ലെന്ന തീരുമാനത്തിൽ നിന്നാണ് സമ്പത്തിനെ വിവാഹം കഴിച്ചതെന്നും മൈഥിലി കൂട്ടിച്ചേർത്തു. മുൻപൊരിക്കലും കാണാത്ത വിധം ഒരു ആത്മ വിശ്വാസാം ആ കണ്ണുകളിലും, മുഖത്തും പ്രകടമായിരുന്നു.

കൊടെക്കനാലിൽ വെച്ചാണ് താനും, സമ്പത്തും ആദ്യമായി കാണുന്നതെന്നും ഒരു യാത്ര പോയ സന്ദർഭമായിരുന്നു അതെന്ന് മൈഥിലി പറയുമ്പോൾ കൊടെക്കനാലിലെ എലിഫ ന്റ വാലിയിൽ 150 ഏക്കറിലേറേ പരന്ന് കിടക്കുന്ന തോട്ടത്തിൽ രണ്ട് ട്രീഹൗസുള്ള പ്രോജെക്ടിൻ്റെ ഭാഗമായി എത്തിപ്പെട്ടാണ് താനെന്നും അവിടെ നിന്നാണ് മൈഥിലിയെ ആദ്യമായി കാണുന്നതെന്നും സമ്പത്ത് പറയുന്നു. ആരാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞതെന്ന ചോദ്യത്തിന് താനും, സമ്പത്തും സംസാരിച്ച് ഇരിക്കുന്നതിനിടയിൽ സമ്പത്താണ് അപ്രതീക്ഷിതമായി നമ്മുക്ക് വിവാഹം കഴിച്ചാലോ എന്ന് ചോദിച്ചതെന്ന് മൈഥിലി പറഞ്ഞു. അമ്മയോട് താൻ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അമ്മയുടെ മറുപടി പോസിറ്റീവ് ആയിരുന്നെന്നും, സാമ്പത്തിൻ്റെ വീട്ടുകാർക്ക് ഒരു തരത്തിലുള പ്രശ്നവും ഇല്ലായിരുന്നെന്നും, അങ്ങനെയാണ് കോഴിക്കോടിൻ്റെ മരുമകളായി സമ്പത്തിൻ്റെ വീട്ടിലേയ്ക്ക് താൻ പോവുന്നതെന്നും, ഇനി മൈഥിലിയുടെ ചേട്ടൻ്റെ അടുത്തേയ്ക്ക് അമേരിക്കയിലേയ്ക്ക് പോകാനാണ് അടുത്ത തീരുമാനമെന്നും മൈഥിലി സൂചിപ്പിച്ചു.

നടിയെന്ന രീതിയിൽ മൈഥിലിയെ തനിയ്ക്ക് അത്ര പരിചയമില്ലെന്നും,പെട്ടെന്ന് കാണുമ്പോൾ തന്നെ മൈഥിലിയോട് ഇഷ്ടം തോന്നുമെന്നും, ആൾ വളരെ ബ്രൈറ്റ് ആണെന്നും, മൈഥിലിയുടെ ‘സോൾട്ട് ആൻഡ് പെപ്പറും’ ‘പാലേരിമാണിക്യം’ ഉൾപ്പടെ താൻ ഈ അടുത്താണ് കണ്ടതെന്നും സമ്പത്ത് പറയുന്നു. ദേശീയ അവാർഡ് ഉൾപ്പടെ ലഭിച്ച ലക്ഷദ്വീപ് ഭാഷയിൽ ചിത്രീകരിച്ച ‘സിൻജാറാ’ – യാണ് മൈഥിലി അഭിനയിച്ച് ഏറ്റവും അവസാനമായി റിലീസ് ചെയ്ത സിനിമ. ചട്ടമ്പിയാണ് ഇനി റിലീസ് ആവാൻ ഇരിക്കുന്ന അടുത്ത സിനിമ മലയാളത്തിൽ. ചിത്രത്തിൽ ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപത്രത്തെയാണ് മൈഥിലി അവതരിപ്പിച്ചത്. പാലേരി മാണിക്യം എന്ന സിനിമയിലൂടെയാണ് മൈഥിലി ആദ്യമായി അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ പല കാര്യങ്ങളും പഠിച്ചതായി മൈഥിലി പറയുന്നു.

കുളിച്ചിട്ട് കയറി വരുമ്പോൾ ചായ ഉണ്ടാക്കിയോ ? എന്ന് അമ്മ ചോദിക്കുമ്പോൾ ‘ഇപ്പണ്ടാക്കിത്തരാം അമ്മേ” എന്നൊരു സംഭാഷണം ഉണ്ടായിരുന്നെന്നും ചുരുങ്ങിയത് 16 തവണയെങ്കിലും ആ സീൻ ടേക്ക് എടുത്തതായി മൈഥിലി പറയുന്നു. പിന്നീട് എന്തിനാണ് ഇത്ര തവണ ടേക്ക് എടുത്തതെന്ന് രഞ്ജിത്ത് സാറിനോട് ചോദിച്ചപ്പോൾ പിന്നീട് സിനിമ കാണുമ്പോൾ ആ സീൻ ഒന്നു കൂടെ നന്നാക്കാമായിരുന്നു എന്നൊരു തോന്നൽ ഉള്ളിൽ വരാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അതിന് ശേഷം എപ്പോൾ ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോഴും  ആ ഉപദേശമാണ് താൻ ഓർക്കാറുള്ളതെന്നും മൈഥിലി പറഞ്ഞു. സിനിമയ്‌ക്ക് അകത്തും, പുറത്തുമായി നിങ്ങളെക്കുറിച്ച് നടക്കുന്ന ഗോസിപ്പുകളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് മൈഥിലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

പല ആളുകളും പറഞ്ഞു നടക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാൻ പോയി കഴിഞ്ഞാൽ ഭാഗ്യ ലക്ഷ്മിയമ്മയെ പോലെ തല്ലി തീർക്കാൻ നടക്കേണ്ടി വരുമെന്നും, പതിനേഴാം വയസിൽ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേൾക്കുന്നുണ്ടെന്നും, സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളാണ് മുൻപ് പ്രശ്നം ഉണ്ടാക്കിയതെന്നും അയാൾക്ക് നേരേ പരാതി കൊടുത്തിട്ടുണ്ടെന്നും, അയാൾക്ക് ശിക്ഷ കിട്ടിയെന്നും, തന്നെ ഒരുപാട് അയാൾ ഭീഷണിപ്പെടുത്തുകയും, ടോർച്ചർ ചെയ്തിരുന്നതതായും മൈഥിലി വ്യക്തമാക്കി. ഇത്തരം അനുഭവങ്ങളിലൊന്നും താൻ തളർന്ന് പോയിട്ടില്ലെന്നും, മുൻപോട്ട് ജീവിക്കാൻ കൂടുതൽ കരുത്ത് ലഭിക്കുകയായിരുന്നെന്നും താരം പറയുന്നു. നമ്മൾ തകർന്ന് പോകണമെന്ന് ആഗ്രഹിക്കുന്നവരും, കരുതുന്നവരും ഉണ്ടെന്നും, പക്ഷേ അനുഭവങ്ങൾ നമ്മളെ പുതിയ ആളാക്കി മാറ്റുമെന്നും, ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ടെന്നും, ഇനി ചെറിയ സന്തോഷങ്ങൾ പോലും വേണ്ടെന്ന് വെക്കാൻ താൻ തയ്യറാല്ലെന്നും പറഞ്ഞ് മൈഥിലി തൻ്റെ വാക്കുകൾ ചുരുക്കി.

Articles You May Like

x