ഇത് ഉള്ളിൽ തട്ടിയുള്ള സ്നേഹം ; താരപുത്രി മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ഏറ്റെടുത്ത് ആരാധകർ

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരപുത്രിമാരിൽ ഒരാളാണ് മീനാക്ഷി ദിലീപ് എന്ന മീനുട്ടി . അഭിനയലോകത്തേക്ക് ഇതുവരെ കാലെടുത്തുവെച്ചിട്ടില്ലങ്കിലും താരത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ് . സിനിമലോകത്തെ സൂപ്പർ താരങ്ങളായ ദിലീപിന്റെയും മഞ്ജുവിന്റെയും മകളായ മീനാക്ഷി മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയലോകത്തേക്ക് എത്തുമെന്നാണ് ആരാധകർ കരുതിയിരുന്നത് എങ്കിലും തല്ക്കാലം അഭിനയലോകത്തേക്ക് ഇല്ല , മറിച്ച് പഠിത്തത്തിൽ കൂടുതൽ ശ്രെധ കേന്ദ്രികരിക്കാനായിരുന്നു മീനുട്ടിയുടെ തീരുമാനം. അഭിനയലോകത്തേക്ക് എത്തിയിട്ടില്ലങ്കിലും മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ഡാൻസ് വിഡിയോകളും എല്ലാം പങ്കുവെച്ചുകൊണ്ട് താരം രംഗത്ത് എത്താറുണ്ട് . അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇപ്പോഴിതാ മീനുട്ടി പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..

ഉറ്റ സുഹൃത്ത് നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ” ആത്മ മിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല .. പക്ഷെ ..” എന്ന കുറിപ്പോടെയാണ് നടി നമിതയെ കെട്ടിപിടിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ച് മീനുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . പോസ്റ്റിനു മറുപടിയായി ജീവിതത്തിലെ മുത്തുമണി എന്നാണ് നടി നമിത ചിത്രത്തിന് താഴെ കമന്റ് നൽകിയിരിക്കുന്നത് . മീനാക്ഷിയുടെ ഉറ്റ കൂട്ടുകാരിൽ ഒരാളാണ് നമിത പ്രമോദ് . ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും വിഡിയോകളും ഒക്കെ പങ്കുവെച്ചുകൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ എത്താറുണ്ട് . ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾക്കും നൃത്ത വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ മികച്ച പിന്തുണയാണ് നല്കികൊണ്ടിരിക്കുന്നത് . കൂട്ടുകാരി നമിതയെക്കുറിച്ചെഴുതിയ മീനുട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാക്കി മാറ്റിയിരിക്കുന്നത് .

താരപുത്രയായ മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവിനായി കാത്തിരിക്കുന്ന ആരധകർക്ക് നിരാശ നൽകി പഠിത്തത്തിൽ കൂടുതൽ ശ്രെധ കേന്ദ്രികരിക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം . തല്ക്കാലം അഭിനയത്തിലേക്കില്ല എന്ന് തീരുമാനിച്ച മീനാക്ഷി ഡോക്ടർ ആവാനുള്ള തയ്യാറെടുപ്പിലാണ് . ചെന്നൈയിലാണ് താരം എംബിബിഎസ് ന് പഠിക്കുന്നത് .. ഡോക്ടർ മീനാക്ഷി എന്നറിയപ്പെടാനാണ് മകൾ മീനാക്ഷിക്ക് താല്പര്യം എന്ന് അച്ഛൻ ദിലീപും മുൻപ് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു .എന്നാൽ ഇടയ്ക്കിടെ തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ഡബ്മാഷ് വിഡിയോകളും നൃത്ത വിഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ തരാം പങ്കുവെക്കാറുണ്ട് . നടനും സംവിദായകനുമായ നാദിർഷായുടെ മകൾ ആയിഷയും നടി നമിത പ്രമോദും മീനുട്ടിയുടെ അടുത്ത ഉറ്റ കൂട്ടുകാരികളാണ് . ആയിഷയുടെ വിവാഹ ദിവസത്തെ മീനുട്ടിയുടെ നൃത്തം ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി മാറിയിരുന്നു . ഇപ്പോഴിതാ മീനുട്ടിയുടെ പുതിയ ചിത്രവും കുറിപ്പുമാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത് . പതിവ് പോലെ തന്നെ താരപുത്രിയുടെ പുതിയ ചിത്രവും കുറിപ്പും സോഷ്യൽ ലോകവും ആരധകരും ഏറ്റെടുത്തിട്ടുണ്ട്.

Articles You May Like

x