എൻറെ ദേവ്യാന് ഇത് ആറാം മാസം; ആദ്യമായി മകൻറെ മുഖം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍ ആശംസ അറിയിച്ച് ഏവരും

ബ്ദമാധുര്യം കൊണ്ട് ലോകമമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. 2000ല്‍ സീ ടിവിയിലെ സരിഗമ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിജയി ആയി എത്തിയ ശ്രേയ ‘ദേവദാസ്’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. ആ ചിത്രത്തിലെ ശ്രേയ ആലപിച്ച ഗാനങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്, ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഫിലിം ഫെയറിന്റെ പുതിയ സംഗീത പ്രതിഭകള്‍ക്കുള്ള ആര്‍.ഡി. ബര്‍മ്മന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു. പിന്നീട് അങ്ങോട്ട് കൈ നിറയെ ഗാനങ്ങള്‍ ആയിരുന്നു. ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. നിരവധി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും ശ്രേയ തിളങ്ങി.

ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം വളരെ വൃത്തിയോടെ ഉച്ചരിക്കാന്‍ ആത്മാര്‍ത്ഥത കാണിക്കുന്നതാണ് ശ്രേയയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുക്കിയ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഗായികയാണ്. 2015 ഫെബ്രുവരി 5 ന് ഒരു പരമ്പരാഗത ബംഗാളി ചടങ്ങില്‍ ശ്രേയ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്തു. ശിലാദിത്യ മുഖോപാധ്യായയെ ആണ് വിവാഹം കഴിച്ചത്. 2021 മാര്‍ച്ച് 4 ന് ശ്രേയ ഇന്‍സ്റ്റാഗ്രാമില്‍ താന്‍ അമ്മയാവാന്‍ ഒരുങ്ങുന്നുവെന്ന് പോസ്റ്റ് ചെയ്തിരുന്നു. മെയ് 22ന് ആണ്‍കുട്ടിയാണ് ശ്രേയക്കും ശിലാദിത്യക്കും പിറന്നത്. മകന് തങ്ങള്‍ ഇട്ടിരിക്കുന്ന പേരും ശ്രേയ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. ദേവ്യാന്‍ മുഖോപാധ്യായ എന്നാണ് മകനു പേരിട്ടത്.

ദീപാവലി ആഘോഷിക്കുന്ന ശ്രേയയുടെയും മകന്റെയും ചിത്രങ്ങളും താരം സേഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനു മുന്‍പും ദേവ്യനൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ മകന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ മകന് ആറ് മാസം പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴാണ് മകന്റെ മുഖം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നതും. വാവ തന്നെ സ്വയം പരിജയപ്പെടുത്തും വിധത്തിലുള്ള ക്യാപ്ക്ഷനാണ് ചിത്രത്തിന് നല്‍കിയിരിയ്ക്കുന്നത്.

‘ഹായ്, ഞാന്‍ ദേവ്യാന്‍. എനിക്ക് ഇന്ന് ആറ് മാസം പൂര്‍ത്തിയായി. എനിക്ക് ചുറ്റുമുള്ള ലോകം നിരീക്ഷിക്കുന്നതിന്റെയും, എന്റെ ഇഷ്ട ഗാനങ്ങള്‍ കേള്‍ക്കുന്നതിന്റെയും, ചിത്രങ്ങളിലൂടെ പുസ്തകം വായിക്കുന്നതിന്റെയും, അമ്മ പറയുന്ന ചെറിയ തമാശകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും, അമ്മയുമായി ഒരുപാട് നേരം സംസാരിക്കുന്നതിന്റെയും തിരക്കിലാണ് ഞാന്‍. അമ്മയ്ക്ക് എന്നെ മനസിലാവുന്നുണ്ട്. എനിക്ക് സ്‌നേഹവും അനുഗ്രഹങ്ങളും നല്‍കിയ എല്ലാവര്‍ക്കും നന്ദി.’ എന്നായിരുന്നു കുറിപ്പില്‍ പറയുന്നത്.

Articles You May Like

x