നടി പ്രിയങ്ക ചോപ്ര അമ്മയായി ; കുഞ്ഞ് ജനിച്ചത് വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് താരം

ലോകത്തെ തന്നെ എല്ലാവരുടേയും പ്രിയങ്കരിയാണ് പ്രിയങ്ക ചോപ്ര. 2000ത്തിലെ ലോക സുന്ദരി പട്ടം നേടിയതിന് ശേഷമാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. വിജയ് നായകനായി അഭിനയിച്ച തമിഴന്‍ (2001) എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനില്‍ ശര്‍മ്മ സംവിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്‌പൈ (2003) ആണ്.

ഇതേ വര്‍ഷത്തില്‍ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. നിരവധി അവാര്‍ഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ഭര്‍ത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.

ഇപ്പോഴിതാ താരം സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്. ഇരവരും മാതാപിതാക്കളായെന്ന സന്തോഷ വാര്‍ത്തയാണ് പങ്കുവെച്ചിരിക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് സന്തോഷവാര്‍ത്ത താരങ്ങള്‍ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’ നിക്ക് ജൊനാസിനെ ടാഗ് ചെയ്തു കൊണ്ട് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിക്കിനൊപ്പം ഒരു കുടുംബം തുടങ്ങുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഓപ്ര വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നേരത്തെ പദ്ധതികള്‍ തയ്യാറാക്കുന്ന ആളല്ല താനെന്നും സമയമാകുമ്പോള്‍ തങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ് അതെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്. അമ്മയായി കഴിഞ്ഞാല്‍ കരിയറില്‍ നിന്ന് പിന്മാറുമോ എന്ന ചോദ്യത്തിന്, തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അതില്‍ കുഴപ്പമില്ല എന്നായിരുന്നു താരം മറുപടി പറഞ്ഞത്.ഹോളിവുഡ് ചിത്രം കീനു റീവ്‌സ് അഭിനയിച്ച ദി മാട്രിക്‌സ് റിസറക്ഷന്‍സില്‍ സതി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അടുത്തിടെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി പാട്രിക് മോറനും റുസ്സോ സഹോദരന്മാരും ചേര്‍ന്ന് നിര്‍മിച്ച അമേരിക്കന്‍ ഷോ സിറ്റാഡല്‍ സീരീസാണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

Articles You May Like

x