പൊട്ടിക്കരഞ്ഞ് മല്ലിക സുകുമാരന്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് പൃഥ്വിരാജ്‌ പൊട്ടിക്കരയുന്ന അമ്മയുടെ കൈപിടിച്ച് പ്രിത്വി

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടി കെ പി എ സി ലളിതയ്ക്ക് അത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനപ്രവാഹമായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വന്‍ ജനാവലിയാണ് പ്രിയ നടിയെ ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്.സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ക്കൊപ്പം തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയെ അവസാനമായി കാണാന്‍ ചലച്ചിത്ര പ്രവര്‍ത്തകരും എത്തിയിരുന്നു. കണ്ടുനിന്നവരുടെ കണ്ണ് നനയിച്ച ഒരാള്‍ മല്ലിക സുകുമാരന്‍ ആയിരുന്നു. പൃഥ്വിരാജിനൊപ്പമാണ് മല്ലിക സുകുമാരന്‍ എത്തിയത്.പ്രിയതാരത്തിന്റെ ഭൗതിക ശരീരത്തിന് മുമ്പിലെത്തിയ മല്ലിക പൊട്ടിക്കരഞ്ഞത് നൊമ്പരക്കാഴ്ച്ചയായി.കൈകൂപ്പി തിരികെ പോകാന്‍ നേരം മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി എത്തി. “പറയാന്‍ പറ്റുന്നില്ല എനിക്ക്, ഞാന്‍ പിന്നെ പറയാം” എന്നു മാത്രമായിരുന്നു അവരുടെ പ്രതികരണം.

മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്‍റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ ഫ്ലാറ്റില്‍ ഇന്നലെ രാത്രി 10.20നായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.ആലപ്പുഴയിലെ കായംകുളം രാമപുരത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്. പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർത്തു.

മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, കുഞ്ചന്‍, ദിലീപ്, കാവ്യാ മാധവന്‍, ജനാര്‍ദ്ദനന്‍, ടിനി ടോം, മഞ്ജു പിള്ള. തുടങ്ങിയവരുള്‍പ്പെടെ മലയാള സിനിമാ ലോകം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി ഒരു നോക്കുകാണാനെത്തി. മലയാള സിനിമയില്‍ എന്നും സ്വയം അടയാളപ്പെടുത്തിയ നടിയാണ് കെപിഎസി ലളിത. പ്രതിസന്ധികള്‍ക്കിടയിലും അവര്‍ നിരന്തരം പോരാടി.

”വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്” എന്ന്‌ മുഖ്യമന്ത്രി അനുസ്മരിച്ചു.

Articles You May Like

x