”അമ്മയുടെ ചിത കത്തിത്തെീര്‍ന്ന് ആളുകളെല്ലാം പോയ ശേഷം ഞാന്‍ എന്റെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞു, മൃതദഹത്തിന്റെ കൂടെയിരുന്ന പാര്‍ട്ടി പിന്നെ അതിന്റെ ഫോളോ അപ്പ് ഒന്നും നടത്തിയില്ല”;തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് ഭരതന്‍

ലയാളികളുടെ പ്രിയ നടി കെ പി എ സി ലളിതയുടെ വിയോഗം അടുത്തിടെ ആയിരുന്നു. മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത നടിയായിരുന്നു കെ പി എ സി ലളിത. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു താരം സിനിമയേയും ഈ ലോകത്തേയും വിട്ട് പോയത്. ലളിതാമ്മയുടെ മരണ ശേഷം മകന്‍ സിദ്ധാര്‍ത്ഥ് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്

കെ പി എ സി ലളിത തന്റെ അവസാന ദിനങ്ങളില്‍ സിദ്ധാര്‍ത്ഥ് ഭരതനോടൊപ്പം ഫ്‌ളാറ്റില്‍ കഴിയവെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ അസുഖം മൂര്‍ച്ഛിച്ച് ദയനീയ രൂപത്തിലായിരുന്നു ലളിതാമ്മ. അടുത്ത ബന്ധുവില്‍ നിന്നാണ് ഈ ചിത്രം പുറത്ത് വന്നത് എന്നും അവരില്‍ നിന്നും രണ്ട് സുഹൃത്തുക്കളിലേക്ക് ഫോട്ടോ എത്തുകയായിരുന്നുവെന്നും പിന്നീടാണ് മാധ്യമങ്ങള്‍ക്ക് അമ്മയുടെ രോഗാവസ്ഥയിലുള്ള ദയനീയ ചിത്രം ലഭിച്ചത് എന്നും സിദ്ധാര്‍ത്ഥ് അഭിമുഖത്തില്‍ പറയുന്നു.

” അമ്മയുടെ അവയവ മാറ്റവുമായി ബന്ധട്ട് പങ്കുവെച്ച കുറിപ്പിനെത്തുടര്‍ന്ന് എന്റെ സഹോദരി ശ്രീക്കുട്ടിക്ക് കടുത്ത തെറിവിളികള്‍ നേരിടേണ്ടി വന്നു. ഒടുവില്‍ അവള്‍ക്ക് ഫോണ്‍ നമ്പര്‍ മാറ്റേണ്ടി വന്നു. അവളിതെല്ലാം എങ്ങനെ സഹിക്കും. അമ്മയുടെ ചിത കത്തിത്തെീര്‍ന്ന് ആളുകളെല്ലാം പോയ ശേഷം ഞാന്‍ എന്റെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞു. മൃതദഹത്തിന്റെ കൂടെയിരുന്ന പാര്‍ട്ടി പിന്നെ അതിന്റെ ഫോളോ അപ്പ് ഒന്നും നടത്തിയില്ല”- സിദ്ധാര്‍ത്ഥ് പറഞ്ഞു.

കെ പി എ സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 550ലേറെ സിനിമകളില്‍ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു.അരങ്ങ് വാണ് കെ പി എ സി ലളിത 44 വർഷത്തോളം സിനിമയിൽ മാറ്റമില്ലാതെ നിറഞ്ഞ് നിന്നു.. അമ്മായും സഹോദരിയായും സ്‌നേഹം ചാലിച്ച ബന്ധുവായും ബിഗ്‌സ്‌ക്രീനില്‍ പ്രേക്ഷക പ്രശംസ നേടി.സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി.തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു.1970-ൽ റിലീസായ കൂട്ടുകുടുംബം സിനിമ വിജയിച്ചതോടെ പിന്നീട് ഇറങ്ങിയ ഏകദേശം എല്ലാ സിനിമകളിലും ലളിതയ്ക്ക് വേഷം കിട്ടി. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് താത്കാലികമായി ഒഴിവായെങ്കിലും 1983-ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും സജീവ സാന്നിധ്യമായി മാറി.

Articles You May Like

x