നടന്‍ ദിലീപിന്റെയും മഞ്ജു വാരിയറുടെയും മകള്‍ മീനാക്ഷിയുടെ ഇരുപത്തിരണ്ടാം ജന്മദിനം; ആഘോഷമാക്കി നടി കാവ്യയും ദിലീപും ആശംസകള്‍ അറിയിച്ച് ഏവരും

ലയാളികള്‍ക്ക് സുപരിചിതയാണ് മീനാക്ഷി ദിലീപ്. ഒറ്റ ചിത്രത്തില്‍ പോലും വേഷമിട്ടിട്ടില്ലെങ്കിലും ദിലീപിന്റെ മകള്‍ സ്റ്റാറാണ്. ചെന്നൈയില്‍ എം ബി ബി എസിന് പഠിക്കുകയാണ് മീനാക്ഷിയിപ്പോള്‍. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും മീനാക്ഷി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്ന് വൈറലാകാറുണ്ട്‌. ഇന്ന് മീനാക്ഷിയുടെ 22-ാം പിറന്നാള്‍ ആയിരുന്നു. പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം.നിരവധി പേരാണ് മീനാക്ഷിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പ്രിയ്യപ്പെട്ട കൂട്ടുകാരിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നടി നമിതാ പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

2000 മാര്‍ച്ച് 23 നാണ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായി മീനാക്ഷി ജനിച്ചത്.1998 ലാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരാകുന്നത്, എന്നാല്‍, 2015 ല്‍ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. അതിന് ശേഷം, മീനാക്ഷിയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താല്‍പ്പര്യം ഏറെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും മീനാക്ഷിയുടെ ചിത്രങ്ങള്‍ നിറയാറുണ്ട്.

അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ മാനാക്ഷി അച്ഛന്റെ തണലായി കൂടി നില കൊള്ളുകയായിരുന്നു.വിവാഹ മോചനത്തിന് ശേഷം ഇനിയുള്ള തന്റെ ജീവിതം മകള്‍ മീനാക്ഷിയ്ക്ക് വേണ്ടിയാണെന്ന് ദിലീപ് പറഞ്ഞിരുന്നു. രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തന്നോട് മീനാക്ഷി തന്നെയാണ് ആദ്യം പറഞ്ഞതെന്നും ദിലീപ് പറഞ്ഞു.ദിലീപും കാവ്യയുമായുള്ള വിവാഹത്തില്‍ മഹാലക്ഷ്മി എന്ന മകളുണ്ട്. മീനാക്ഷി പലപ്പോഴും മഹാലക്ഷ്മിയ്ക്കും കാവ്യാ മാധവനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.മഞ്ജു വാര്യര്‍ക്കൊപ്പം പോകാതെ ദിലീപിനൊപ്പം നില്‍ക്കുന്നത് കൊണ്ട് പലപ്പോഴും വിമര്‍ശനങ്ങളും പലരും മീനാക്ഷിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കാറുണ്ട്.

കഴിഞ്ഞ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി പങ്ക് വെച്ച പോസ്റ്റ് സമാനമായ രീതിയിൽ വൈറലായി മാറിയിരുന്നു. അധികം ആരും കണ്ടിട്ടില്ലാത്ത ചിത്രമാണ് താരം അന്ന് പങ്ക് വെച്ചിരുന്നത്. ദിലീപിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് താരപുത്രിക്ക് വന്നത് കമന്റ്കൾ അതിര് വിട്ടതോടെ മീനാക്ഷിയും മറുപടിയുമായി എത്തുകയുണ്ടായി. അച്ഛനെ എനിക്ക് അറിയാം …എന്നെ നീ പേടിപ്പിക്കേണ്ട തുടങ്ങി നിരവധി കമന്റ്കളാണ് മീനാക്ഷി പങ്ക് വെച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ മീനാക്ഷി കമന്റ്കൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.ഈ താരപുത്രി സിനിമയിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷ ആരാധകര്‍ എപ്പോഴും പങ്കുവെയ്ക്കാറുണ്ട്.എന്നാല്‍ അതിന്റെ സൂചനകളൊന്നും ഇതുവരെയും ഇല്ല.

Articles You May Like

x