ഇക്കയുടെ സ്ഥാനത്ത് നിന്ന് മക്കളുടെ പിറന്നാൾ ആഘോഷം നടത്തുന്നത് ദിലീപ്; ദിലീപിനെ കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചിൻ ഹനീഫയുടെ ഭാര്യാ

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ നടനാണ് കൊച്ചിൻ ഹനീഫ. നിരവധി മികച്ച സിനിമകളാണ് താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. മലയാള സിനിമക്ക് ലഭിച്ച അപൂർവ്വം ചില അതുല്യ പ്രതിമകളിൽ താരമാണ് കൊച്ചിൻ ഹനീഫ. കൊച്ചിൻ ഹനീഫ മലയാളികളോട് വിട പറഞ്ഞിട്ട് 13 വർഷം പിന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തിൻറെ മികച്ച കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നുണ്ട്. ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല മറ്റേത് കഥാപാത്രങ്ങളും കൊച്ചിൻ ഹനീഫയുടെ കയ്യിൽ ഭദ്രമായിരുന്നു. കാരണം അത്രയ്ക്കും അസാമാന്യ കഴിവുള്ള ഒരാളായിരുന്നു കൊച്ചിൻ ഹനീഫ. ഒട്ടനവധി നിരവധി ആരാധകരാണ് ഇപ്പോഴും അദ്ദേഹത്തിനുള്ളത്. ഇന്നും അദ്ദേഹത്തിൻറെ പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയും,ഹൈദ്രോസും, മാന്നാർ മത്തായിലെ എൽദോയും, ഹിറ്റ്ലറിലെ ജബ്ബാറും മലയാളികൾ മറക്കാത്ത കഥാപാത്രങ്ങളാണ്..

അദ്ദേഹത്തിൻറെ ഇരട്ട കുട്ടികളായ സഭയും മർവയും കൊച്ചു കുഞ്ഞുങ്ങൾ ആയിരിക്കുമ്പോഴായിരുന്നു ഹനീഫയുടെ മരണം. എന്നാൽ ഇന്ന് അവർ പ്ലസ് ടു വിദ്യാർത്ഥിനികളാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ വാക്കുകൾ ആണ്. അദ്ദേഹത്തിൻറെ ഭാര്യ ഫാസില പങ്കുവെച്ച് വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാതൃഭൂമി ഗൃഹലക്ഷ്മിയുടെ പുത്തൻ പതിപ്പിപ്പിലാണ് തങ്ങളുടെ പുതിയ വിശേഷങ്ങൾ ഫാസില മലയാളികൾക്ക് മുൻപിൽ തുറന്നു പറഞ്ഞത്.”ഇക്ക വിട പറയുമ്പോൾ മക്കൾക്ക് പ്രായം മൂന്ന് വയസ്സായിരുന്നു. ഞങ്ങൾക്ക് മക്കൾ ജനിച്ചത് 12 വർഷങ്ങൾക്ക് ശേഷമാണ്. മക്കളെ കണ്ട് കൊതിതീരും മുമ്പാണ് ഇക്ക പോയത്.”-ഫാസില പറഞ്ഞു. ബാപ്പിച്ചിയെ കണ്ട ഓർമ്മ തങ്ങൾക്ക് ഇല്ലെങ്കിലും അദ്ദേഹം ഇപ്പോൾ ഞങ്ങൾക്ക് ഒപ്പമുണ്ട് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായി മക്കളും പറഞ്ഞു.

“ഇരട്ടക്കുട്ടികൾ ആണ് എന്ന് അറിഞ്ഞതോടെ ആദ്യം സന്തോഷം ഇരട്ടിച്ചു. അധികം ആളുകളോട് ആദ്യം പറയേണ്ട എന്ന് തീരുമാനിച്ചുവെങ്കിലും പിന്നീട് സന്തോഷം കൊണ്ട് എല്ലാവരോടുമായി പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടം എപ്പോഴും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണമായിരുന്നു. പുലർച്ചെ ഒക്കെ ജോലിക്ക് പോകുമ്പോൾ മക്കളെ കുറെ നേരം നോക്കി നിൽക്കുമായിരുന്നു. സിനിമ തിരക്കുകളിൽ പെടുമ്പോൾ മക്കൾക്ക് ഒപ്പം സ്പെൻഡ് ചെയ്യാൻ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹത്തിന് ഉണ്ടായിരുന്നു.ഇക്കയുടെ വേർപാടിന് ശേഷം കുറെ സങ്കടങ്ങൾ നേരിടേണ്ടി വന്നിരുന്നു. ആരെയും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ ഞങ്ങൾ ഇല്ല. ഇപ്പോൾ എൻറെ ഏറ്റവും വലിയ ആഗ്രഹം മക്കൾക്ക് നല്ലൊരു ജോലി മാത്രമാണ്.”-ഫാസില പറഞ്ഞു.

Articles You May Like

x