“ചേച്ചികുട്ടിയുടെ കയ്യിൽ കുസൃതികാട്ടി കോലു മിട്ടായി നുണഞ്ഞ് അനിയത്തി മഹാലക്ഷ്മി ” ദിലീപിന്റെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ദിലീപിന്റേത് .. താരകുടുംബത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ആഘോഷമാക്കി മറ്റാരുണ്ട് . ജനപ്രീയ താരങ്ങളായ ദിലീപിനും കാവ്യക്കും ലഭിക്കുന്ന അതെ സ്വീകാര്യതയാണ് പ്രേക്ഷകർ ഇതുവരെ സിനിമയിലേക്ക് എത്തിനോക്കുക പോലും ചെയ്യാത്ത മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ലഭിക്കുന്നത് . ഇവരുടെ കുടുംബ വിശേഷങ്ങളും ആഘോഷ നിമിഷങ്ങളും എല്ലാം തന്നെ നിമിഷ നേരങ്ങൾകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . അത്തരത്തിൽ ഇത്തവണ ഷൂട്ടിങ് തിരക്കുകൾ എല്ലാം ഒഴിവാക്കി കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ദിലീപിന്റെ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് .. ബ്ലാക്ക് വസ്ത്രങ്ങൾ അണിഞ്ഞാണ് ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .

ചേച്ചിക്കുട്ടി മീനാക്ഷിയുടെ കൈകളിൽ കോലുമിട്ടായി നുണഞ് ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന മഹാലക്ഷ്മി യാണ് ഫാമിലി ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രെധ നേടിയിരിക്കുന്നത് .. ഫാമിലി ക്ലിക്ക് എന്ന ക്യാപ്ഷ്യനോടെ കുടുംബ സമേതം ഓണം ആഘോഷമാക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ദിലീപ് പങ്കുവെച്ചിരിക്കുന്നത് ..സന്തോഷ നിമിഷത്തോടെയുള്ള താരദമ്പതികളുടെ കുടുംബചിത്രത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത് .. നിരവധി ആരാധകരാണ് ക്യൂട്ട് ഫാമിലിക്ക് ഓണാശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുന്നത് ..മലയാളി ആരധകരുടെ പ്രിയ താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങളും വിഡിയോകളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .

സെറ്റ് സാരിയുടുത്ത് ചേച്ചിക്കുട്ടി മീനാക്ഷിക്കൊപ്പം ഓണ നാളിൽ പൂക്കളം ഇടുന്ന കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഓണ നാളുകളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . ഒരേ നിറത്തിലുള്ള വസ്ത്രത്തിലായിരുന്നു ഇരുവരും എത്തിയത് . ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അധികം പുറത്തുവരാറില്ല , ഇടക്കിടക്ക് പുറത്തുവരുന്ന സുന്ദരിക്കുട്ടി മഹാലക്ഷ്മിയുടെ ചിത്രങ്ങൾക്ക് ആരധകർ വൻ സ്വീകാര്യത നൽകാറുമുണ്ട് ..അത്തരത്തിൽ കൊച്ചു സുന്ദരി മഹാലക്ഷ്മിയുടെ ഇത്തവണത്തെ ഓണാഘോഷ ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . അനിയത്തി മാത്രമല്ല സെറ്റ് സാരിയിൽ തിളങ്ങിയ മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും ഏറെ ശ്രെധ നേടിയിരുന്നു ..

താരപുത്രി പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നടിയും ഉറ്റ സുഹൃത്തുമായ നമിത അടക്കം നിരവധി ആളുകൾ മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് എത്തിയിരുന്നു . നടി അപർണ ബാലമുരളി , ഗായിക സിത്താര കൃഷ്ണകുമാർ , എന്നി പ്രമുഖർ അടക്കം നിരവധി ആരധകരും മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് എത്തിയിരുന്നു .. ഒപ്പം മക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്ന ജനപ്രിയ നടൻ ദിലീപിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിലും ഫാൻസ്‌ ഗ്രൂപ്പുകളിലും ഏറെ ശ്രെധ നേടിയിരുന്നു .. എന്തായാലും ദിലീപിന്റെ പുതിയ ഫാമിലി ചിത്രം സോഷ്യൽ ലോകം ഏറ്റെടുത്തുകഴിഞിട്ടുണ്ട്.

Articles You May Like

x