എൻ്റെ സിനിമ വരുമ്പോൾ ആക്രമണങ്ങൾ ഉണ്ടായേക്കാം, അടുത്തിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടക്കപ്പെടുന്ന ആളാണ് ഞാൻ; ദിലീപ്

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകനാണ് ദിലീപ്. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടൻ ദിലീപ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആക്രമങ്ങൾ നേരിടുന്ന ഒരാളാണ് താൻ. അങ്ങനെയൊരു അവസ്ഥയാണ് തനിക്ക് ഉണ്ടായിട്ടുള്ളത്. പ്രതിസന്ധികളിൽ തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോടും സഹപ്രവർത്തകരോടും നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു.

‘കുറേ നാളുകൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിയറ്ററിൽ വരുന്നത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. റാഫി മെക്കാർട്ടിൻ സിനിമകളാണ് എന്നെ ജനപ്രിയമാക്കിയതിൽ പങ്ക് വഹിച്ച ചിത്രങ്ങൾ. വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ഈ ചിത്രം ഒരു തമാശ മാത്രമല്ല പറയുന്നത്. എല്ലാതരത്തിലുമുള്ള ഇമോഷനുകളുണ്ട്. സിനിമ തമാശയിലൂടെയാണ് നീങ്ങുന്നതെങ്കിലും ചിത്രത്തിന്റെ ആശയം വളരെ സീരിയസാണ്. എനിക്ക് സിനിമകൾ നൽകിയ എല്ലാരെയും ഞാൻ ആദരിക്കുന്നു. എനിക്ക് വേണ്ടി സിനിമ എഴുതിയ, സംവിധാനം ചെയ്ത, നിർമ്മിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്’.

‘ഒരോ പ്രതിസന്ധിയിലും എന്നോടൊപ്പം നിൽക്കുന്ന എന്റെ പ്രേക്ഷകർക്കും എന്റെ ഫാൻസിനും ഞാൻ നന്ദി പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടക്കപ്പെടുന്ന ആളാണ് ഞാൻ. അതുപോലെ ഒരു അവസ്ഥയാണ് എനിക്കുണ്ടായത്. എന്റെ സിനിമ വരുമ്പോൾ ആക്രമണങ്ങൾ ഉണ്ടായേക്കാം, ഉണ്ടാവും. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ റിവ്യൂ വരുന്ന കാലമാണ്. എന്നാൽ, ഈ മുപ്പത് വർഷക്കാലം എന്നെ നിലനിർത്തിയ പ്രേക്ഷകർ എനിക്ക് കരുത്താകും എന്ന് വിശ്വസിക്കുന്നു. തിയറ്ററിൽ വന്നു തന്നെ എല്ലാവരും സിനിമ കാണണം. പ്രേക്ഷകരാണ് എന്റെ ശക്തി’- ദിലീപ് പറഞ്ഞു.

 

Articles You May Like

x