ആ സമയത്ത് മകൻ ആണെന്നൊന്നും ഞാൻ നോക്കയില്ല, എനിക്ക് പോയി കാണാൻ തോന്നുന്നുണ്ടായിരുന്നില്ല, എന്നാൽ ഞാൻ ആ മകൻ ആണെങ്കിൽ എന്നെ അത് എത്രത്തോളം സങ്കടപ്പെടുത്തിയിട്ടുണ്ടാവും എന്ന് ഞാൻ പിന്നീട് ചിന്തിച്ചു: മനസ് തുറന്ന് സുരേഷ് ഗോപി

സുരേഷ് ​ഗോപിയെപ്പോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മകൻ ​ഗോകുൽ സുരേഷും. നിരവധി ചിത്രങ്ങളിലൂടെ ​ഗോകുൽ ഇതിനോടകം പ്രേക്ഷക മനസ് കീഴടക്കി കഴിഞ്ഞു. പിതാവിനെതിരെ വരുന്ന സൈബർ ആക്രമണങ്ങൾക്കൊക്കെ ​ഗോകുൽ കിടിലൻ മറുപടി നൽകാറുണ്ട്,

സുരേഷ് ഗോപി മകന്റെ അഭിനയത്തെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. ഗോകുലിന്റെ സിനിമകളിൽ ഞാൻ ആദ്യമായിട്ട് കണ്ടത് ഇരയാണ്. എനിക്ക് തീയറ്ററിൽ പോകാൻ ഇഷ്ടമായിരുന്നില്ല. അവന്റെ അമ്മയെന്നോട് വന്നിട്ട് അവന്റെ വിഷമത്തെക്കുറിച്ച് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ പോയത്. എനിക്ക് തന്നെ മാനസികമായ ഒരു അകൽച്ച സിനിമയോട് വന്നുപോയ സമയമായിരുന്നു അത്. വളരെ വൃത്തികെട്ട കാരണം കൊണ്ട് എന്നെ ആറു വർഷം സിനിമ തൊടാൻ സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ അകൽച്ച ഉണ്ടായിരുന്നു.

‘ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല, എനിക്ക് പോയി കാണാൻ തോന്നുന്നുണ്ടായിരുന്നില്ല. പക്ഷെ ആ സമയത്ത് അവന്റെ അമ്മ എന്നോട് വന്ന് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് മുഴുവൻ അവന്റെ ഭാഗത്ത് നിന്നായിരുന്നു. ഞാൻ ആ മകൻ ആണെങ്കിൽ എന്നെ അത് എത്രത്തോളം സങ്കടപ്പെടുത്തിയിട്ടുണ്ടാവും അല്ലെങ്കിൽ എത്രത്തോളം വേദന ആയിരിക്കും അച്ഛൻ തന്റെ സിനിമ കാണാത്തത് എന്ന് ഞാൻ ചിന്തിച്ചു. എന്നിട്ട് ഞാൻ പോയി സിനിമ കണ്ടു’,

പക്ഷെ എന്നിട്ടും അവനെ വിളിച്ച് ഒരു അഭിപ്രായം പോലും ഞാൻ പറഞ്ഞില്ല. അത് എന്റെ ക്രൗര്യം ആയിരിക്കും. അവന്റെ അമ്മയോട് ഞാൻ പോയി പറഞ്ഞു, അവന്റെ സിനിമ കൊള്ളാം, അവൻ നല്ല ആക്ടർ ആണ് കേട്ടോ എന്ന്. ഞാൻ കൈയൊക്കെ കെട്ടി നിന്നിട്ടാണ് ഇത് പറഞ്ഞത്. അവളും തിരിച്ചു അതുപോലെ നിന്നിട്ട് ചോദിച്ചു, ഇത് ഒന്ന് അവനെ വിളിച്ചു പറഞ്ഞൂടെ എന്ന്. എന്തോ എനിക്ക് അത് മാത്രം അങ്ങോട്ട് പറ്റുന്നില്ല അതാണ് സത്യം’ സുരേഷ് ഗോപി പറയുന്നു.

Articles You May Like

x