180 വനവാസി കുടുംബങ്ങൾക്ക് ഓണക്കോടി സമ്മാനിച്ചു; കോട്ടൂരിലെ വനവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: കോട്ടൂരിലെ വനവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ഗോപി. കാംബിക ഭക്ത ട്രസ്റ്റിന്റെ വകയായുള്ള ഓണക്കോടി വിതരണം ചെയ്യുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുൻ എംപിയും നടനുമായ സുരേഷ് ഗോപി കോട്ടൂർ പോത്തോട് ട്രൈബൽ സെറ്റിൽമെൻറ് കോളനിയിലെത്തിയത്.

ഇത്തവണ സംസ്ഥാനത്ത് അയ്യായിരം പേർക്ക് ഓണക്കോടി വിതരണം ചെയ്യാനാണ് മൂകാംബിക ഭക്ത ട്രസ്റ്റിന്റെ തീരുമാനം.ചടങ്ങിൽ സെറ്റിൽമെന്റിലുള്ള 180 വനവാസി കുടുംബങ്ങൾക്ക് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചു.മുഖ്യ പ്രഭാഷണം നടത്തിയ കൊല്ലൂർ മൂകാംബിക ദേവി അർച്ചകൻ സുബ്രമഹ്ണ്യ അഡിഗ വനവാസികൾക്ക് ഓണാശംസകളും നേർന്നു.
മൂകാംബിക ദേവീ ചിത്രവും പൂജിച്ച പ്രസാദവും അദ്ദേഹം വിതരണം ചെയ്തു. ചടങ്ങിൽ ഊരുമൂപ്പൻ ഭഗവാൻ കാണിയെ ആദരിക്കുന്ന ചടങ്ങും നടന്നു. ഓണത്തിന് മുൻപ് തന്നെ ഓണക്കോടി വിതരണം പൂർത്തിയാക്കുമെന്ന് മൂകാംബിക ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. 10,000 സ്കൂൾ കുട്ടികൾക്കുള്ള വസ്ത്രങ്ങളും മൂകാംബിക ഭക്ത ട്രസ്റ്റ് സംസ്ഥാനത്ത് വിതരണം ചെയ്യും. ഇത് ഓണത്തിന് ശേഷമാകും വിതരണം ചെയ്യുക.

Articles You May Like

x