തൃശ്ശൂരിൽ അച്ഛൻ തോറ്റതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ആളാണ് ഞാൻ, അത്രയും നന്മയുള്ള ഒരു മനുഷ്യനെയാണ് അവർ നികുതി വെട്ടിച്ച കള്ളൻ എന്ന് വിളിച്ചത്, ആ ജനത അച്ഛനെ അർഹിക്കുന്നില്ല: ഗോകുൽ സുരേഷ് പറയുന്നു

ഒരു സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഒരുപാട് നന്മയുള്ള ഒരാളാണ് സുരേഷ് ഗോപി എന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ച ആളുകൂടിയാണ്. പക്ഷെ താൻ വിശ്വസിക്കുന്ന പാർട്ടിയുടെ പേരിൽ അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട്. തൃശൂര് നിന്ന് വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ഈ അവസരത്തിൽ ഇതിനു മുമ്പ് തന്റെ അച്ഛനെ കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഗോകുലിന്റെ ആ വാക്കുകൾ ഇങ്ങനെ, അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരനല്ല, അതുകൊണ്ടു തന്നെ  അച്ഛൻ ഒരു അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം  അച്ഛന്റെ സിനിമയിലേക്കുള്ള ഈ  തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരൻ ഒരു യഥാർഥ രാഷ്ട്രീയക്കാരൻ അല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നൂറ് രൂപ ജനങ്ങൾക്ക് കൊടുത്താൽ അതിൽ ആയിരം രൂപ എവിടുന്ന് എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർഥ രാഷ്ട്രീയക്കാരൻ. അച്ഛൻ എങ്ങനെയാണെന്ന് വച്ചാൽ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു അതിൽ കുറച്ച് കടം കൂടി വാങ്ങിച്ച്  നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ്.

ഇത്രയും നന്മയുള്ള ഒരു മനുഷ്യനെയാണ് അവർ നികുതി വെട്ടിച്ച കള്ളൻ എന്ന് വിളിച്ചത്. ആ ജനത അച്ഛനെ അർഹിക്കുന്നില്ല. തൃശ്ശൂരിൽ അച്ഛൻ തോറ്റപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ആളാണ് ഞാൻ, അതിനു കാരണം അച്ഛൻ ജയിച്ചിരുന്നുവെങ്കിൽ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. എന്റെ അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മർദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ചൻ ഞങ്ങളോടൊപ്പം ഉള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അച്ഛനെ മേഖല സിനിമ ആകുന്നതാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം അച്ഛൻ സിനിമയിലേക്ക് തിരിച്ചു വന്നതിൽ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും.

ഞാൻ അങ്ങനെ ഒരുപാട് അഭിമുഖങ്ങളൊന്നും കൊടുത്തിട്ടുള്ള ആളല്ല, അതുകൊണ്ട് പലരും തെറ്റിദ്ധരിച്ചുട്ടുള്ള ഒരു കാര്യമുണ്ട് ഞാൻ വളരെ ശാന്ത സ്വാഭാവക്കാരനും എളിമയുമുള്ള വ്യക്തിയുമാണ് എന്ന്, എന്നാൽ ഞാൻ പിന്തുടരുന്ന തത്വമെന്തെന്നാൽ നമ്മൾ എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒടുവിൽ ഒരുപിടി ചാരമാവാനുള്ളതാണ്. അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതിൽ ഒരു പ്രയോജനവും ഇല്ല. ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാാരണം എന്റെ ജനറ്റിക്സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത് എന്നും ഗോകുൽ പറയുന്നു.

Articles You May Like

x