“ഏത് ജാതിയാണെങ്കിലും കുരിശു വരച്ച് 13 പ്രാവശ്യം പ്രാർത്ഥന ചൊല്ലിയാണ് അത് അവസാനിപ്പിക്കുന്നത് “, തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടൻ സുരേഷ് ഗോപി

മലയാള സിനിമയുടെ ആക്ഷൻ കിങ് ആണ് സുരേഷ് ഗോപി. ഇന്ന് മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു ആക്ഷൻ രാജാവെന്ന് തന്നെ സുരേഷ് ഗോപിയെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. നടൻ, രാഷ്ട്രീയപ്രവർത്തകൻ, എന്നീ നിലകളിൽ നിന്നും കൂടുതലായും സുരേഷ് ഗോപിയെ കുറിച്ച് ആളുകൾ പറയുന്നതും കേൾക്കാൻ ഇഷ്ടപ്പെടുന്നതുമായ ഒരു പേര് ഒരു നല്ല മനുഷ്യസ്നേഹി എന്നത് തന്നെയായിരിക്കും. അതുതന്നെയാണ് വലിയൊരുപറ്റം ആരാധകനിരയെ അദ്ദേഹത്തിന് നേടി കൊടുത്തിരിക്കുന്നതും. ഇപ്പോൾ ഭക്ഷണത്തിന്റെ പ്രാധാന്യവും ഭക്ഷണത്തിന്റെ പെരുമയും ഒക്കെ അദ്ദേഹം പറയുകയാണ്. ഭക്ഷണത്തിന്റെ മഹിമയും ആദരവും എന്താണെന്ന് സ്കൂളിൽ വെച്ച് തന്നെ താൻ പഠിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.ഭക്ഷണം വിളമ്പി കഴിക്കാൻ നമ്മൾ ഇരുന്നു കഴിഞ്ഞാൽ പിന്നെ ഭക്ഷണമാണ് നമ്മുടെ രാജാവ്. താരത്തിന്റെ വാക്കുകളിങ്ങനെയാണ്, താൻ പഠിച്ചത് ആംഗ്ലോ ഇന്ത്യൻ സ്കൂളിലാണ്.

ഭക്ഷണം മുമ്പിൽ കൊണ്ടുവച്ചാൽ ഏത് ജാതിയാണെങ്കിലും കുരിശു വരച്ച് 13 പ്രാവശ്യം പ്രാർത്ഥന ചൊല്ലിയാണ് അത് അവസാനിപ്പിക്കുന്നത്. ഭക്ഷണം വിളമ്പി കഴിക്കാനിരുന്നു കഴിഞ്ഞാൽ പിന്നെ ഭക്ഷണമാണ് നമ്മുടെ രാജാവ്. നമ്മുടെ സംസ്കാരത്തിൽ പറയും അതാണ് നിന്നെ ജീവനോടെ നിലനിർത്തുന്നത് എന്ന്. പിന്നെ രാജാവ് വന്നാലും ഭക്ഷണത്തിനു മുമ്പിൽ നിന്നും എഴുന്നേൽക്കാൻ പാടില്ല. ഭക്ഷണത്തിന്റെ മുമ്പിൽ കലപില വർത്തമാനം പറയരുത്. ഭക്ഷണത്തിൽ ആയിരിക്കണം നമ്മുടെ ശ്രദ്ധ മുഴുവൻ. ഒരു വറ്റു പോലും വെറുതെ കളയരുത്. ഒരു അരിമണി പോലും പ്ലേറ്റിലോ തറയിലോ വീണുപോകരുത്. ഞാൻ പലപ്പോഴും അതൊക്കെ നോക്കിയാണ് ഭക്ഷണം കഴിക്കാറുള്ളത്. അരിമണി പോലും പാഴാക്കരുത് എന്നാണ് പറയുന്നത്. ഇക്കാര്യങ്ങൾ താൻ ഇപ്പോഴും പിന്തുടരാറുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഭക്ഷണം ലഭിക്കാത്ത ഒരാൾക്ക് മാത്രമേ ഭക്ഷണത്തിന്റെ മൂല്യം എന്താണെന്ന് നന്നായി മനസ്സിലാകുവെന്ന് പൊതുവെ പറയാറുണ്ട്. ഒരു വറ്റ് നമ്മുടെ കയ്യിൽ നിന്നും താഴേക്ക് പോകുമ്പോൾ ഓർക്കേണ്ടത് ഒരുവറ്റ് കഴിക്കാൻ സാധിക്കാതെ പോകുന്നവരെ കുറിച്ചാണ്. ഒരുവറ്റ് കഴിക്കാനായി ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർ ഉണ്ടാകും. നമുക്ക് ചുറ്റുമുള്ളവരെക്കുറിച്ച് ഒരു നിമിഷം നമ്മൾ ഒന്ന് ആലോചിക്കുകയാണെങ്കിൽ ഒരു വറ്റ് ചോറ് പോലും ആരും വെറുതെ കളയില്ല. അതുതന്നെയാണ് സുരേഷ് ഗോപി പറഞ്ഞതിൽ നിന്നും ആളുകൾക്ക് മനസ്സിലാക്കിയെടുക്കാൻ സാധിച്ചിരിക്കുന്നത്. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം കാക്കിപ്പട എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും താരം സിനിമയിൽ സജീവമായിരിക്കുകയാണ്. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. എന്നാൽ സുരേഷ് ഗോപിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം ഒറ്റക്കൊമ്പനാണ്.

Articles You May Like

x