സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല, ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തി അല്ല, എന്നെ ഒരു മകളെപോലെ പോലെയാണ് കാണുന്നത്: സുരേഷ് ഗോപിക്ക് പിന്തുണയുമായി താരങ്ങൾ

സുരേഷ് ഗോപി വനിതാ മാധ്യമ പ്രവർത്തകയുടെ തോളിൽ തട്ടിയ സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി എത്തുകയാണ് ആളുകൾ. ഇപ്പോഴിതാ, സുരേഷ് ​ഗോപിക്ക് നേരെ നടക്കുന്ന കൂട്ട ആക്രമണങ്ങൾക്കെതിരെ രം​ഗത്തു വന്നിരിക്കുകയാണ് മലയാള ചലച്ചിത്ര താരങ്ങൾ. സുരേഷ് ​ഗോപി എന്ന മനുഷ്യനെ വേട്ടയാടാൻ സമ്മതിക്കില്ലെന്ന് ഉറച്ചു പറയുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ.

കഷ്ടം എന്തൊരു അവസ്ഥ…വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല…കണ്ടിട്ടില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയമാകും ഒരു വിഭാ​ഗത്തിന് ഇങ്ങനെ മാപ്പ് പറയിക്കാൻ തോന്നിച്ചത്. സുരേഷേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ…- നടൻ ബാബുരാജ് കുറിച്ചു.

കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സാറിനെ എനിക്കറിയാം. സർ, എന്താണെന്നും എങ്ങനെ ആണെന്നും അറിയാം. എന്നെ ഒരു മകളെപോലെ തന്നെയാണ് കണ്ടിരുന്നതും. അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാൻ പറയുന്നു.. Always with you സുരേഷ് സർ – നടി ശ്രീവിദ്യാ മുല്ലശ്ശേരി.

ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തി ആയി കാണാൻ എനിക്ക് കഴിയില്ല… ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപെടുമെന്ന് അഖിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു

ചെയ്ത ആക്ട് തെറ്റാണ്… ഉദ്ദേശ്യ ശുദ്ധി ഒരിക്കലും മോശമായിരുന്നില്ല .. പൊതു സമൂഹത്തോടു മാപ്പ് പറയുന്നു.. എന്റെ ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നു … Bigboss ലെ ഈ രംഗം നിങ്ങളിൽ പലർക്കും ഓർമ കാണും.. സുരേഷ് ഗോപി വിഷയത്തിൽ ഞാൻ കാണുന്നതും ഇതാണ് … ചെയ്ത ആക്ട് തെറ്റാണ്.. എന്നാൽ ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തി ആയി കാണാൻ എനിക്ക് കഴിയില്ല… ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപെടും…

Articles You May Like

x