”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും”;സുരേഷ് ഗോപിയെ ട്രോളിയവന് മാസ്സ് മറുപടി നല്‍കി ഗോകുല്‍ സുരേഷ്

ടന്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഇന്ന് സിനിമയില്‍ സജീവമാണ്. 2016ല്‍ പുറത്തിറങ്ങിയ മുത്തുഗവു എന്ന ചിത്രത്തിലാണ് ഗോകുല്‍ സുരേഷ് ആദ്യമായി അഭിനയിച്ചത്. നവാഗതനായിരുന്ന വിപിന്‍ ദാസ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. തുടര്‍ന്ന് ഇര, മാസ്റ്റര്‍പീസ്, ഇളയരാജ, സൂത്രക്കാരന്‍ സായാഹ്ന വാര്‍ത്തകള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.സുരേഷ് ഗോപിയെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ച വ്യക്തിക്ക് ഗോകുല്‍ സുരേഷ് നല്‍കിയ മാസ്സ് മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

നടനും എംപിയുമായ സുരേഷ് ഗോപി ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനായി താടി വളര്‍ത്തി പുതിയ ലുക്കിലാണ്.
താടി വളർത്തിയുള്ള ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു വരെ താരത്തിന്റെ താടി ലുക്കിനെ പ്രശംസിച്ചിരുന്നു.ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നൽകിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്.ഉടൻ തന്നെ ​ഗോകുൽ സുരേഷ് മറുപടിയുമായി രം​ഗത്ത് വന്നു.

രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,” എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി. ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.ഒരുപാട് പേര്‍ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.അച്ഛന്‍ അഭ്രപാളികളില്‍ തകര്‍ക്കുന്ന പോലെ കുറുക്കിക്കൊടുള്ള മറുപടി നല്‍കാന്‍ ഗോകുലിന് കഴിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്.

Articles You May Like

x