പ്രിയപ്പെട്ട സുരേഷ് ഗോപി സാർ, എന്നും ഹൃദയത്തിലുണ്ട്…; സുരേഷ് ഗോപിയെ ചേർത്ത് നിർത്തി ചുംബനം നൽകി ശ്രീവിദ്യ മുല്ലശ്ശേരി, പിന്തുണ പോസ്റ്റുമായി താരം

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെതുടർന്ന് കേസെടുത്ത നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് സ്‌നേഹചുംബനം നൽകി നടി ശ്രീവിദ്യ മുല്ലശ്ശേരി.സുരേഷ് ഗോപിയെ ചേർത്തുപിടിച്ച് സ്‌നേഹ ചുംബനം നൽകുന്ന ചിത്രം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പ്രിയപ്പെട്ട സുരേഷ് ഗോപി സാർ, എന്നും ഹൃദയത്തിലുണ്ട് എന്ന വാക്കുകളാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയാൻ കഴിയുന്ന ചിത്രമാണിതെന്നും അകാലത്തിൽ വേർപിരിഞ്ഞു പോയ മകളുടെ സ്ഥാനത്താണ് അദ്ദേഹം പെണ്മക്കളെ കാണുന്നതെന്നുമൊക്കെയുള്ള നിരവധി കമന്റുകൾ ഇതിന് അനുകൂലമായി പലരും പ്രതികരിച്ചിട്ടുണ്ട്.

മാദ്ധ്യമപ്രവർത്തകയുമായി ബന്ധപ്പെട്ട് ആരോപണമുയർന്നപ്പോഴും ശ്രീവിദ്യ സുരേഷ് ഗോപിയ്‌ക്ക് പിന്തുണയുമായി എത്തിയിരുന്നു. വർഷങ്ങളായി സാറിനെ അറിയാമെന്നും തന്നെ മകളെ പോലെയാണ് തന്നെ കണ്ടിരിക്കുന്നതെന്നുമാണ് ശ്രീവിദ്യ മുല്ലശ്ശേരി കുറിച്ചത്.

Articles You May Like

x