മീനാക്ഷിയെ ചേർത്ത് പിടിച്ച് വിശേഷം ചോദിച്ച് സുരേഷ് ഗോപി : അരികിൽ സന്തോഷത്തൊടെ കാവ്യയും ദിലീപും

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ദിലീപും കാവ്യയും. താരങ്ങളുടെ സ്വകാര്യജീവിതത്തിലെ ഓരോ ചെറിയ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. ദിലീപുമായുള്ള വിവാഹ ബന്ധത്തിന് ശേഷം കാവ്യ സോഷ്യൽമീഡിയയിൽ ആക്ടീവ് അല്ല. ദിലീപും വല്ലപ്പോഴും മാത്രമേ മക്കളുടെ ചിത്രവും സ്വകാര്യ വിശേഷങ്ങളും പങ്കുവെക്കാറുള്ളൂ .ഇപ്പോഴിതാ ദിലീപും കാവ്യയും മീനാക്ഷിയും ഒരു സുഹൃത്തിനെ എൻഗേജ്മെൻറ് വിരുന്നിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ചടങ്ങിൽ മലയാളത്തിലെ സൂപ്പർ താരം സുരേഷ് ഗോപിയും പങ്കെടുത്തിട്ടുണ്ട്. കാവ്യ മാധവനും മീനാക്ഷിയും ഒരേ കളറിലുള്ള ഒരേപോലെയുള്ള ഡ്രസ്സുകൾ ആയിരുന്നു അണിഞ്ഞിരുന്നത്. സുരേഷ്ഗോപിയെ കണ്ട ഉടനെ തന്നെ കാവ്യ മാധവൻ ചെന്ന് കെട്ടിപ്പിടിക്കുന്നതും സംസാരിക്കുന്നതും ഒക്കെ കാണാം. സുരേഷ് ഗോപി മീനാക്ഷിയുടെ അടുത്തുചെന്ന് അന്വേഷണങ്ങൾ ചോദിക്കുന്നതും ചിത്രങ്ങളിലൂടെ കാണാം. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി കമൻറുകൾ ആണ് വരുന്നത്.

ദിലീപും മഞ്ജു വാര്യരും മകൾ മീനാക്ഷി ജനിച്ചതിനു ശേഷമാണ് വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചത്. മകൾക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ താരങ്ങൾ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. അതിനുശേഷം മീനാക്ഷി താമസിച്ചത് ദിലീപിന് ഒപ്പമാണ്. ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹത്തിന് മീനാക്ഷി സജീവമായി മുന്നിലുണ്ടായിരുന്നു. അമ്മയുടെ കൂടെ പോകാത്തതിന്റെ കാരണം എന്താണ് എന്ന ചോദ്യം ആരാധകർക്ക് ഒരുപാട് ചോദിക്കുന്ന ഒന്നാണ്. മഞ്ജുവാര്യരും ഇതുവരെ മക്കളെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടില്ല . ദിലീപിനും കാവ്യയ്ക്കും ഒപ്പം മീനാക്ഷി സന്തോഷജീവിതം ആണിപ്പോൾ നയിക്കുന്നത്. ഈ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ പുതിയ അക്കൗണ്ട് തുടങ്ങി സജീവമായിരുന്നു.

ഈയടുത്ത് ദിലീപ് മകൾ മീനാക്ഷിയെ കുറിച്ചും മഹാലക്ഷ്മിയെ കുറിച്ചും പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടിയിരുന്നു. മീനാക്ഷിയുടെ കുട്ടിക്കാലം ഒരുപാട് മിസ്സ് ചെയ്യുന്നു അതെല്ലാം മഹാലക്ഷ്മിയിലൂടെ കാണുകയാണെന്ന് കൂട്ടിച്ചേർത്തു. മഹാലക്ഷ്മിയെ ഒരുപാട് നന്നായാണ് മീനാക്ഷി നോക്കുന്നത് .

അമ്മയുടെ സ്ഥാനം തന്നെയാണ് അവൾക്ക്. എല്ലാവരുടെയും കൂടെ സന്തോഷത്തോടെ ജീവിതമാണെന്ന് ദിലീപ് അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.
മീനാക്ഷി ഇപ്പോൾ മെഡിസിന് പഠിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് ചിത്രങ്ങളും വീഡിയോസും നൃത്ത വീഡിയോകളും  മീനാക്ഷി പങ്കുവയ്ക്കാറുണ്ട്.
മഹാലക്ഷ്മിക്ക് ഇപ്പോൾ രണ്ടു വയസ്സു മാത്രമേ ആയിട്ടുള്ളൂ ,വളരെ ആക്ടീവ് ആയ കുട്ടിയാണ്, കാവ്യ മാധവൻ ഇപ്പോൾ മുഴുവൻ സമയവും മഹാലക്ഷ്മിയ്ക്കൊപ്പമാണെന്ന് അവളൊരു തിരിച്ചുവരവിനെക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല, രണ്ടാളും ഒരുമിച്ച് എന്ന് അഭിനയിക്കും എന്നതിനുള്ള ഉത്തരം ഇപ്പോൾ നൽകാൻ സാധിക്കില്ല എന്നും ദിലീപ് അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

Articles You May Like

x