മാസ്സ് പ്രതികരണവും തുറന്നുപറച്ചിലുമായി സംഭവിച്ചതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ..വീഡിയോ കാണാം

മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന ഷോ . മലയാളി പ്രേഷകരുടെ പ്രിയ നടനായ മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ യ്ക്ക് ആരാധകർ ഏറെയാണ് . സംഭവബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ് സീസൺ 4 പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . സംഭവബഹുലമായ 10 ആം താഴ്ചയിലേക്ക് പ്രവേശിക്കുന്ന റിയാലിറ്റി ഷോയിലെ ഏറ്റവും പവർ ഫുൾ താരങ്ങളായിരുന്ന ഡോ റോബിനും ജാസ്മിൻ മൂസയും ബിഗ് ബോസ്സിൽ നിന്നും പുറത്തുവന്നിരിക്കുകയാണ് . വീക്കിലി ടാസ്കിനിടെ റിയാസുമായി പ്രേശ്നങ്ങൾ തുടങ്ങിയതോടെ ഡോ റോബിൻ രാധാകൃഷ്ണനെ മാറ്റി നിർത്തുകയും പിന്നീട് ബിഗ് ബോസ് പുറത്താക്കുകയുമായിരുന്നു .

ബിഗ് ബോസ്സിന്റെ നിയമങ്ങൾ ഇൽമ് തെറ്റിച്ചു എന്നാരോപിച്ചായിരുന്നു റോബിനെ പുറത്താക്കിയത് .. ഇപ്പോഴിതാ ബിഗ് ബോസ് ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച റോബിൻ രാധാകൃഷ്ണന് ആരാധകരിൽ നിന്നും മികച്ച പിന്തുണയും സ്നേഹവും ലഭിച്ചിരുന്നു . താരം പുറത്താകും എന്ന് യാതൊരു പ്രതീക്ഷയും ആരാധകർക്കില്ലായിരുന്നു , എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഷോ യിൽ നിന്നും റോബിനെ പുറത്താക്കുകയും ചെയ്തു . ഡോക്ടർ റോബിനെ പുറത്താക്കിയ ബിഗ് ബോസ്സിന്റെ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഉയരുന്നുണ്ട് . തനിക്ക് തെറ്റ് പറ്റിയെന്നും ഇനിയൊരു അവസരം കൂടി തരണമെന്നും ബിഗ് ബോസ്സിനോട് റോബിൻ അഭ്യർത്ഥിച്ചിരുന്നു , അതുകൊണ്ട് തന്നെ റോബിന് ബിഗ് ബോസ് ഹൗസിലേക്ക് ഒരവസരം കൂടി ലഭിക്കും എന്നായിരുന്നു ആരാധകർ കരുതിയത് .

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് റോബിനെ പുറത്താക്കിയത് ..ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുവന്ന റോബിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. ഇൻസ്റ്റഗ്രാമിലൂടെയാണ് റോബിൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് . ലൈവിൽ എത്തിയ റോബിന് പോലും വിശ്വസിക്കാനാവാത്ത തരത്തിലുള്ള സ്നേഹപ്രകടനകളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്നത് . റോബിന്റെ വാക്കുകളിലേക്ക്

ഈശ്വരാ എന്താ ഞാൻ ഈ കാണുന്നത് , എനിക്ക് ഇത് കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല , വാക്കുകൾ കിട്ടാത്ത തരത്തിലുള്ള സ്നേഹവും സന്തോഷവും ഉണ്ട് ഉള്ളിൽ . ഇത്രയധികം ആളുകൾ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് , ഫോൺ എടുക്കാൻ പറ്റുന്നില്ല ഒരുപാട് പേര് വാട്സ്അപ്പിലൊക്കെ മെസ്സേജ് ഇടുന്നുണ്ട് , എല്ലാവർക്കും ഞാൻ റിപ്ലൈ ചെയ്യുന്നതാണ് എന്നാണ് റോബിൻ ലൈവിൽ എത്തി പറഞ്ഞത് . എന്തായാലും റോബിന്റെ നാട്ടിലേക്കുള്ള എൻട്രി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത് .

Bigboss Malayalam Robin Radhakrishnan

Articles You May Like

x