ഗോപികയെ തല്ലി ഹനാൻ , കഴുത്തിന് പിടിച്ചു തള്ളി ഗോപിക , ബിഗ് ബോസ് ഹൗസിൽ കയ്യാങ്കളി , സംഭവം കളറായിത്തുടങ്ങി എന്ന് പ്രേക്ഷകർ

ബിഗ് ബോസിന്റെ അഞ്ചാം സീസൺ ഓരോ ദിവസം കഴിയുംതോറും വ്യത്യസ്തമായ രീതികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു കോമണർ ഉൾപ്പെടെ 18 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലേക്ക് 19 മത്സരാർത്ഥിയായി ഇപ്പോൾ ഹനാൻ എത്തിയിരിക്കുകയാണ്. ഹനാന്റെ വരവ് തന്നെ ബിഗ്ബോസിൽ വലിയ ഒരു കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതയായ താരമാണ് ഹനാൻ. സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയാണ് ഹനാൻ ആദ്യം ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് സൈബർ ആക്രമണം ഉൾപ്പെടെ വലിയ കാര്യങ്ങൾക്ക് പോലും ഹനാന്റെ പേര് വലിച്ചിടപ്പെട്ടു. ഏറ്റവും ചെറിയ പ്രായത്തിൽ സൈബർ ബുള്ളിങ് ഉൾപ്പെടെ നേരിട്ട താരവും ഹനാൻ തന്നെയായിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ബിഗ് ബോസ് ഹൗസിലേക്ക് ഹനാൻ പ്രവേശിച്ചിരിക്കുന്നത്

ബിഗ് ബോസിൻറെ പ്രഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതൽ തന്നെ നിറഞ്ഞുനിന്ന പേരുകളിൽ ഒന്നും ഹനാന്റേത് തന്നെയായിരുന്നു. പുറത്തുനിന്ന് ഒരാൾ ഹൗസിലേക്ക് എത്തിയത് കൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ ഹനാനിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഹനാനിൽ നിന്ന് ഗെയിമിന്റെ ഗതി ഏതെങ്കിലും തരത്തിൽ അറിയാൻ കഴിയുമോ എന്നും ഹനാന്റെ ഗെയിം സ്റ്റാറ്റർജി എന്താണെന്ന് ഒക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അതേസമയം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ ഹനാൻ ചില താരങ്ങളെ അവഗണിക്കുകയും ചില താരങ്ങളോട് പ്രത്യേക അടുപ്പം പുലർത്തുകയും ചെയ്തത് വളരെയധികം ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സെറീനയോടുള്ള പെരുമാറ്റം ആണ് ഇതിൽ എടുത്തു പറയേണ്ടത്. ബിഗ് ബോസിലേക്ക് കടന്നുവന്ന ഹനാനോട് ചായയാണോ കാപ്പിയാണോ വേണ്ടത് എന്ന് ചോദിച്ചപ്പോൾ എന്നോട് അത് ചോദിച്ച് ആൾക്കുള്ള പണി ഉടൻ വരുന്നു എന്നാണ് ഹനാൻ പറഞ്ഞത്.

അതുകൊണ്ടുതന്നെ ചില താരങ്ങൾ സംഘം ചേർന്ന് ഹനാനെതിരെ വിമർശനവും പോരുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഗോപികയുമായുള്ള ഹനാന്റെ അടിയാണ് ചർച്ചയാകുന്നത്. ഒരു ഗെയിം കളിക്കുന്നതിനിടയാണ് രണ്ടുപേരും തമ്മിൽ കയ്യാങ്കളിയിൽ ഏർപ്പെട്ടത്. ബിഗ് ബോസ് ഹൗസിൽ താരങ്ങൾ തമ്മിൽ കയ്യാങ്കളി പാടില്ല എന്ന നിയമം നിലനിൽക്കെകൺയാണ് ഇത്തരത്തിൽ ഒരു പെരുമാറ്റം ഗോപികയുടെയും ഹനാന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. ഏറ്റവും കൂടുതൽ കൊടി നേടുന്ന ആൾക്ക് ലീഡർ ആകാം എന്ന ഗെയിമിനെ ലാലേട്ടൻ പറഞ്ഞപ്പോൾ താരങ്ങൾ ഓടിപ്പോയി കൊടിയെടുക്കുകയായിരുന്നു. ഗോപിക രണ്ടു കൊടി എടുക്കുകയും ഹനാന് കൊടികൾ ഒന്നും സ്വന്തമാക്കാൻ കഴിയാതെയും വന്നിരുന്നു.

കൊടികൾ നേടുന്നതിന് നിയമങ്ങൾ ഒന്നും മോഹൻലാൽ വെക്കാത്തതു കൊണ്ട് തന്നെ പിടിച്ചു വാങ്ങാനുള്ള സാധ്യതയും ഏറെ ആയിരുന്നു. കൊടികൾ കിട്ടാതെ വന്നതോടെ ഹനാൻ ഗോപിയുടെ കയ്യിൽ നിന്ന് കൊടി വാങ്ങാൻ നോക്കുന്നതിനിടയാണ് ഗോപികയെ മർദ്ദിക്കുന്നത്. ഗോപിക തിരിച്ചും മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇരു താരങ്ങൾക്കും സഹമത്സരാർത്ഥികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. താരങ്ങൾ ഇരുവരും ഷോയിൽ തുടരുമോ എന്നാണ് ആരാധകർ ഒറ്റു നോക്കുന്നത്.

Articles You May Like

x