ഇവരുടെ ബന്ധം ഒട്ടും ദഹിക്കുന്നില്ല, സഹോദരി സഹോദരൻ ബന്ധം അല്ലെന്ന് കണ്ടാൽ അറിയാം; ശ്രുതിക്ക് പുറത്തു വന്നാൽ ഒരു ജീവിതമില്ലേയെന്ന് സീരിയൽ താരം മനോജ്

ബിഗ് ബോസ് സീസൺ 5 വളരെ ആവേശത്തോടെ മുന്നോട്ടുപോയികൊണ്ടിരിക്കുകയാണ്. നിലവിൽ പുറത്ത് ഏറെ ആരാധകരും പിന്തുണയുമുള്ള ഗെയിമാറാണ് റിനോഷ്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിയ നടിയായ ശ്രുതി ലക്ഷ്മിയും ഇത്തവണ ബിഗ് ബോസ്സിലെ ശക്തമായ മത്സരാർഥിയാണ്. ഇരുവരും തമ്മിൽ വളരെ അടുപ്പത്തിലാണ് പെരുമാറുന്നത്. ഒരു സഹോദരി സഹോദരൻ ബന്ധമാണ് ഇരുവരും തമ്മിൽ നിലനിൽക്കുന്നത്. എന്നാൽ ഈ കാരണം കൊണ്ട് തന്നെ ഇവർക്ക് നേരെ വലിയ രീതിയിലുള്ള സദാചാര ആക്രമണം ആണ് പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്.

ഇരുവരും കെട്ടിപ്പിടിക്കുന്നതും പരസ്പരം ഉമ്മ നൽകുന്നതും എല്ലാം വളരെ അരോചകമാണ് എന്നാണ് ഒരു വിഭാഗം സദാചാര പ്രേക്ഷകർ പറയുന്നത്. ശ്രുതിയുടെ കല്യാണം കഴിഞ്ഞത് അല്ലേ എന്നും അപ്പോൾ അന്യ പുരുഷനുമായി ഇടപഴകുമ്പോൾ ഒരു അകലം പാലിക്കേണ്ട എന്നുമാണ് സദാചാര അമ്മാവന്മാർ ചോദിക്കുന്നത്. ശ്രുതി മറ്റൊരു പുരുഷനുമായി അടുത്ത് ഇടപഴകുന്നത് കാണുമ്പോൾ അവരുടെ ഭർത്താവിന് അത് വലിയ പ്രശനമാവില്ലേ എന്നും ഈ ഇത്തരക്കാർ ചോദിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ആരോപണങ്ങളും സൈബർ ആക്രമങ്ങളും ഉയരുന്ന പക്ചാതലത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ അധിക്ഷേപിച്ചുകൊണ്ട് സീരിയൽ നടൻ മനോജ് കുമാർ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് ഇദ്ദേഹത്തിന്. ബിഗ്ബോസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഇദ്ദേഹം വീഡിയോസ് ഇടാറുണ്ട്. ഇപ്പോൾ റിനോഷും ശ്രുതിയും തമ്മിലുള്ള ബന്ധം അരോചകമാണ് എന്നാണ് മനോജ് പറയുന്നത്.

ഇവരുടെ ബന്ധം ഒട്ടും ദഹിക്കാൻ പറ്റുന്നില്ല എന്നും ആങ്ങളയും പെങ്ങളും ആണെങ്കിലും ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികളെ അച്ഛന്റെ കൂടെ പോലും കിടന്നില്ല എന്നുമാണ് മനോജ് കുമാർ പറയുന്നത്. ഇതാണ് നമ്മുടെ സംസ്കാരം എന്നും ഇരുവരും തമ്മിലുള്ള ബന്ധം ആങ്ങള പെങ്ങൾ ബന്ധമായി തനിക്ക് കാണാൻ സാധിക്കില്ല എന്നുമാണ് മനോജ് പറയുന്നത്. ഇതു പറയുമ്പോൾ താൻ ഒരു മൂരാച്ചി ആണെന്ന് പറയുന്നവർ ഉണ്ടാകും എന്നും അങ്ങനെ ആയിക്കോട്ടെ എന്നുമാണ് മനോജ് കുമാർ പറയുന്നത്. ശ്രുതിക്ക് പുറത്തു വന്നാൽ ഒരു ജീവിതം ഉണ്ട് അതുവച്ചാണ് താൻ ഇത് പറഞ്ഞത് എന്നുമാണ് മനോജ് പറയുന്നത്.

Articles You May Like

x