ഒടുവിൽ കൂൾ വിട്ട് കട്ട കലിപ്പിലായി കൂൾ ബ്രോ! വളഞ്ഞിട്ട് ആക്രമിക്കാൻ എത്തിയ പെൺകൂട്ടത്തിന് നേരെ ഒറ്റയ്ക്ക് പോരാടി റിനോഷ്!

ബിഗ് ബോസ് മലയാളം സീസൺ 5 വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മൂന്നാം വാരത്തിലും വാശിയേറിയ പോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശക്തമായ മത്സരത്തിലൂടെയും പോരാട്ടത്തിലൂടെയും തർക്കങ്ങളിലൂടെയും മത്സരാർത്ഥികൾ എല്ലാവരും തങ്ങളുടെ സ്ഥാനം ഹൗസിനുള്ളിൽ ഉറപ്പിച്ചു കഴിഞ്ഞു. വന്ന പുതുമയല്ല മറന്ന് എല്ലാവരും തങ്ങളുടെ സ്ട്രാറ്റർജികൾ പുറത്തു കാണിക്കുവാൻ തുടങ്ങി. എന്നാൽ ഇപ്പോഴും പിടി തരാതെ മുന്നോട്ടുപോകുന്നവരുമുണ്ട്. ഈസ്റ്റർ എപ്പിസോഡിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചിരുന്നു.

വലിയ രീതിയിലുള്ള അമ്പലപ്പാണ് പ്രേക്ഷകരിലും മത്സരാർത്ഥികളിലും ഈ സംഭവം ഉണ്ടാക്കിയത്. ഇപ്പോഴിതാ ഈ സംഭവത്തിനുശേഷം ഞെട്ടിച്ചുകൊണ്ട് മറ്റൊരു സംഭവം ബിഗ് ബോസ് വീടിനുള്ളിൽ അരങ്ങേറിയിരിക്കുകയാണ്. ഇതുവരെയും ആരോടും തർക്കിക്കാനോ മത്സരിക്കാനോ പോകാത്ത ഒരാളാണ് റിനോഷ്. ഇപ്പോൾ ഇതാ നിയന്ത്രണം വിട്ട് താരം പെരുമാറിയിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡിലാണ് സംഭവം അരങ്ങേറുന്നത്. വെള്ളിയാങ്കല്ല് എന്ന വീക്കിലി ടാസ്കിന്റെ രണ്ടാം ദിവസമായ ഇന്ന് പെൺകുട്ടിയെ കടന്നാക്രമിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് ബിഗ് ബോസ് ഹൗസിലെ കൂൾ ബ്രോ എന്നറിയപ്പെടുന്ന റിനോഷ് കട്ട കലിപ്പ് ആകുന്നത്. റിനോഷിന് നേരെ ടാക്കിലെ കൊള്ളക്കാർ പോകുന്നതും നിയന്ത്രണം വിട്ട് റിനോജ് പെരുമാറുന്നതും വീഡിയോയിൽ കാണാം.

വ്യാപാരിയുടെ റോളിലാണ് ടാസ്കിൽ റിനോഷ്. തന്നെ പിടിക്കാൻ വന്നാൽ നല്ല ഉന്തു കിട്ടും എന്ന് റിനോഷ് പറയുന്നത് കേൾക്കാം. ഇതിന് പിന്നാലെ പെൺകുട്ടിയെ പിന്തുടരുന്നതോടെ ദേഷ്യപ്പെട്ട് റിനോഷ് മൈക്ക് വലിച്ചെറിയുകയാണ്. മനീഷയോടും ഹനാനോടും നിലത്ത് വീണപ്പോൾ ആരൊക്കെ കൊണ്ട് പോയതാണെന്ന് എന്റെ ചോദ്യം എന്താണ് നിങ്ങളുടെ ജോലി എന്താണ് കാണിച്ചത് എന്നെല്ലാം പറഞ്ഞ് റിനോഷ് തർക്കിക്കുന്നത് കാണാം. തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായാൽ ആ വഴിക്ക് പോകാത്ത റിനോഷിൽ നിന്നും ഇത്തരം സംഭവമുണ്ടായത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്തായാലും ഈ എപ്പിസോഡ് പുറത്തിറങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Articles You May Like

x