ഭക്ഷണം കഴിക്കാനിരുന്ന റിനോഷിനെ എഴുന്നേൽപ്പിച്ച് വിട്ട് ഷിജു, ഇത് മഹാ വൃത്തികേട് ആയി പോയെന്ന് സോഷ്യൽ മീഡിയ, ബിഗ്ബോസ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സംഭവം ലാലേട്ടൻ ചോദിക്കണമെന്ന ആവശ്യവുമായി പ്രേക്ഷകർ!

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ മത്സരാർത്ഥിയാണ് റിനോഷ് ജോർജ്. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് അധികമാർക്കും റിനോഷിനെ പരിചയമുണ്ടായിരുന്നില്ല. എന്നാൽ ബിഗ് ബോസിൽ എത്തിക്കഴിഞ്ഞതിനുശേഷം മലയാളികൾക്കിടയിൽ പ്രിയങ്കരനായി റിനോഷ് മാറി. തൻറെ കൂൾ ആറ്റിറ്റ്യൂഡ് കൊണ്ടും നിലപാട് കൊണ്ടും ബിഗ് ബോസ് വീട്ടിലെ ജന്റിൽമാൻ ആയി മാറിയിരിക്കുകയാണ് റിനോഷ്.

എന്നാൽ ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരനായ മത്സരാർത്ഥിക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും ഒരു മോശം അനുഭവം ഉണ്ടായിരിക്കുകയാണ്. വിഷു പ്രമാണിച്ച് നടന്ന സ്പെഷ്യൽ എപ്പിസോഡിൽ മോഹൻലാലും എത്തിയിരുന്നു. താരങ്ങൾ ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്ന സമയത്ത് ആയിരുന്നു റിനോഷിന് മോശം അനുഭവം ഉണ്ടായത്. ആദ്യം സ്ത്രീകൾ ആയിരുന്നു ഭക്ഷണം കഴിക്കാൻ ഇരുന്നത്. അവർ ഇരുന്നതിനു ശേഷം ഒഴിഞ്ഞ സീറ്റിൽ റിനോഷ് ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോഴാണ് ഭക്ഷണം കഴിക്കാൻ ഇരുന്ന റിനോഷിനെ നീ പെൺകുട്ടിയാണോ എന്ന് ചോദിച്ച് മറ്റൊരു മത്സരാർത്ഥിയായ ഷിജു എഴുന്നേൽപ്പിച്ച് വിട്ടത്.

മറ്റുള്ളവർ റിനോഷിനോട് ഇരുന്നോളാൻ പറഞ്ഞെങ്കിലും യാതൊരുവിധ പ്രശ്നവും ഉണ്ടാക്കാതെ റിനോഷ് എഴുന്നേറ്റ് മാറിയിരുന്നു. ഇത് വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. നല്ലൊരു ദിവസമായിട്ട് റിനോഷിനോട് ചെയ്തത് മോശമായിപ്പോയി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇക്കാര്യം ലാലേട്ടൻ ചോദിക്കണമെന്നും സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നുണ്ട്. വിശന്നപ്പോൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാളെ എഴുന്നേൽപ്പിച്ചു വിടുന്ന ഈ സ്വഭാവം ഷിജുവിന് എവിടുന്നു കിട്ടി എന്നാണ് ആരാധകർ ചോദിച്ചത്.

Articles You May Like

x