നാദിറ തന്നോട് അഖിലിൻ്റെ കാലിനിടയിൽ കേറിയിരിക്കാൻ പറഞ്ഞെന്ന അനുവിൻ്റെ ആരോപണം തെറ്റോ? സത്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഏഴാം വാരത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. പ്രേക്ഷകരെ ആവേശത്തിലാക്കിയാണ് മത്സരം നിലവിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന വീക്കെൻഡ് എപ്പിസോഡിൽ വളരെ ഗൗരവത്തോടെയാണ് മോഹൻലാൽ എല്ലാ പ്രശ്നങ്ങളെയും ചോദ്യം ചെയ്തത്. കഴിഞ്ഞ ആഴ്ച മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ സംഘര്‍ഷങ്ങളും വ്യക്തിപരമായ തര്‍ക്കങ്ങളുമൊക്കെ നടന്നിരുന്നു. അതില്‍ ഒന്നായിരുന്നു നാദിറയ്ക്കും അനുവിനും ഇടയില്‍ നടന്ന വാക്കുതര്‍ക്കം.

കഴിഞ്ഞ വീക്കിലി ടാസ്ക് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഒരു തര്‍ക്കം ആരംഭിച്ചിരുന്നു. ടാസ്ക് പ്രോപ്പര്‍ട്ടി ആയിരുന്ന ഫ്യൂസുകള്‍ ബിഗ് ബോസ് അത് ലഭ്യമാക്കിയ സമയത്തു തന്നെ ടീം ആല്‍ഫ കരസ്ഥമാക്കി ഒളിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു അത്. ഇതിനിടെ ഡൈനിംഗ് ഏരിയയില്‍ വച്ച് അഖില്‍ മാരാര്‍ ഒച്ച ഉയര്‍ത്തി സംസാരിച്ചു. അതിനിടെ ഒരു പ്രോപ്പര്‍ട്ടി മേശപ്പുറത്തേക്ക് എറിയാൻ നോക്കി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അനു പൊട്ടിത്തെറിക്കുന്നതിനും മറ്റു മത്സരാര്‍ഥികള്‍ സാക്ഷികളായി. പ്രോപ്പര്‍ട്ടി താഴെവെക്കാന്‍ അഖിലിനോട് പറയുന്നതിനിടെ നാദിറ പറയാന്‍ പാടില്ലാത്തത് പറഞ്ഞെന്നായിരുന്നു അനുവിന്‍റെ ആരോപണം. തന്നോട് അഖിലിൻ്റെ കാലിൻ്റെ ഇടയിൽ കയറിയിരിക്കാൻ നാദിറ പറഞ്ഞു എന്നായിരുന്നു ആരോപണം. എന്നാൽ ആദ്യം പ്രതിരോധിക്കാന്‍ ശ്രമിച്ച നാദിറ അനു വിട്ടുകൊടുക്കാന്‍ തയ്യാറില്ലെന്ന് കണ്ടതോടെ മാപ്പ് പറയാന്‍ തയ്യാറായി. താന്‍ മോശമായി ഉദ്ദേശിച്ച് പറഞ്ഞിട്ടില്ലെന്നും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നാദിറ പറഞ്ഞിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ ഈ വിഷയം ചർച്ച ചെയ്ത മോഹന്‍ലാല്‍ നാദിറയോടും അനുവിനോടും മറ്റ് മത്സരാര്‍ഥികളോടും ഇക്കാര്യം ചോദിച്ചു.

ആദ്യം പ്രസ്തുത ക്ലിപ്പിംഗ് കാണിച്ചതിനു ശേഷമാണ് മോഹന്‍ലാല്‍ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ ചോദിച്ചത്. അവസാനം വിഷയത്തിലെ സത്യം മോഹന്‍ലാല്‍ വെളിപ്പെടുത്തുകയും ചെയ്തു. അനു ആരോപിച്ച തരത്തിലുള്ള മോശം ഭാഷാപ്രയോഗം നാദിറയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതായിരുന്നു അത്. തുടര്‍ന്ന് അനു നാദിറയോട് ക്ഷമ ചോദിക്കുകയും ചെയ്തു. തര്‍ക്കം നടന്ന സമയത്ത് നാദിറ പറഞ്ഞത് കേട്ടുവെന്ന് പറഞ്ഞവര്‍ ആരും ഇപ്പോള്‍ അത് പറയുന്നില്ല എന്നത് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

Articles You May Like

x